പതിനെട്ടാം നൂറ്റാണ്ടിൽ സാമൂതിരി രാജ്യത്ത് ജീവിച്ചിരുന്ന മുസ്ലിം ആധ്യാത്മിക വാദിയായിരുന്ന ശൈഖ് സയ്യിദ് ജിഫ്രി[1] രചിച്ച പ്രധാന കൃതികളിലൊന്നാണ് അൽ ഇർഷാദത്തുൽ ജിഫ്രിയ്യ. [2] നജ്‌ദീയൻ ദ്രോഹത്തെ ഖണ്ഡിക്കാൻ ജിഫ്രിയ്യയുടെ മാർഗ്ഗോപദേശം എന്നർത്ഥം വരുന്ന "അൽ ഇർഷാദത്തുൽ ജിഫ്രിയ്യ ഫീ റദ്ദി അലളലാലത്തിൻ നജ്ദിയ്യ" എന്നതാണ് പൂർണ്ണ രൂപം. ഹിജാസിലെ നജ്ദ് കേന്ദ്രമാക്കി മുഹമ്മദ് ഇബ്നു വഹാബ് തുടക്കമിട്ട പരിഷ്കരണ വാദങ്ങളെയും, വഹാബിനെയും പിന്തുടർച്ചക്കാരെയും വിമർശിച്ചു കൊണ്ടെഴുതിയ കൃതിയാണിത്. പ്രശസ്തമായ ഈ രചനയ്ക്ക് നിരവധി വ്യാഖ്യാനങ്ങൾ ഇറങ്ങിയിട്ടുണ്ട്. അഹ്‌മദ്‌ കോയ ശാലിയാത്തിയുടെ "ശറഹു ഇർശാദത്തുൽ ജിഫ്രിയ്യ ഫീ റദ്ദി അലാ ളലാലത്തി ന്നജ്ദിയ്യ" അതിൽ പ്രധാനപ്പെട്ടതാണ്.[3]


ജിഫ്രിയ്യയുടെ മാർഗ്ഗോപദേശം[4]
"ഈ നജ്ദുകാരനുമായി നീ തർക്കങ്ങൾക്ക് പോകരുത്
കണ്ണിനും ഹൃദയത്തിനും അന്ധതയാണ്
ജീവനുള്ളവനെ വിളിച്ചാൽ വിളി കേൾക്കും
നീ വിളിക്കുന്നവനാകട്ടെ ജീവനില്ല
അഗ്നിയിൽ ഊതിയാൽ ആളിക്കത്തി പ്രകാശിക്കും
ചാരത്തിൽ ഊതിയിട്ട് എന്ത് പ്രയോജനം"

അവലംബം തിരുത്തുക

  1. Anne Bang, Sufis and Scholars of the Sea: Family Networks in East Africa, 1860-1925 p 79
  2. malabaarine jwalippicha yamani velicham ,chandrika daily, June 6, 2017
  3. nellikuth muhamamdali musliyaar, malayalathile maharadhanmaar,irshad publications,calicut
  4. dr kv veeran moytheen,shyakh jifri,ashuaraul arabi fi kayrala,trans keralathile arabi kavi prathibhakal