അൽമ ഡിയാ മൊറാനി (1907-2001) [1] ഒരു പ്ലാസ്റ്റിക് സർജനായിരുന്നു. ഇംഗ്ലീഷ്:Alma Dea Morani. അമേരിക്കയിലെ ആദ്യത്തെ വനിതാ പ്ലാസ്റ്റിക് സർജനായി പരക്കെ അംഗീകരിക്കപ്പെട്ട അവർ അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജൻസിലേക്ക് ചേർക്കപ്പെട്ട ആദ്യത്തെ വനിതാ അംഗമായിരുന്നു.

ജീവിതരേഖ തിരുത്തുക

ചെറുപ്പത്തിൽ തന്നെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു അൽമ ഡിയാ മൊറാനി. വളർന്നുവരുന്നതിനിടയിൽ പിതാവിന്റെ മതപരമായ, പ്രതീകാത്മകതയിലൂടെയുള്ള സഞ്ചാരം അവൾ കണ്ടറിഞ്ഞു.[2] അക്കാലത്ത് മതപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പ്രതിമകളും ചിഹ്നങ്ങളും അടങ്ങിയ മതപരമായ സംജ്ഞകൾ ഉപയോഗിച്ചിരുന്നു.[2] അൽമയുടെ പിതാവ് സാൽവത്തോർ മൊറാനി ഒരു ശിൽപിയായിരുന്നു. പിതാവിന്റെ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പ്ലാസ്റ്റിക് സർജറിയിൽ ഒരു കരിയർ പിന്തുടരാൻ അവൾ തീരുമാനിച്ചു.[3] കൗമാരത്തിന്റെ മധ്യത്തിൽ ഗേൾ സ്‌കൗട്ട്‌സ് മുഖേന അൽമ ചെറിയ മെഡിക്കൽ പരിക്കുകൾ ഭേദമാകാൻ സഹായിക്കാനും ചികിത്സിക്കാനുമുള്ള കഴിവുകൾ ആർജ്ജിച്ചു. ഈ അനുഭവം വൈദ്യശാസ്ത്രത്തോടുള്ള അവളുടെ താൽപര്യം വർധിപ്പിക്കുന്നതിന് കാരണമായി.[2]

അൽമ 1928-ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ (NYU) ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അവർ വുമൺസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിൽ (WMCP) ഉപരിപഠനം നടത്തി . 1931-ൽ MWCP-യിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി. 1935 [4] ൽ അവിടെ നിന്ന് പ്ലാസ്റ്റിക് സർജറിയിലും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.

റഫറൻസുകൾ തിരുത്തുക

  1. "Dr. Alma Dea Morani". Changing the Face of Medicine. Retrieved April 24, 2018.
  2. 2.0 2.1 2.2 "Dr. Alma Dea Morani". Changing the Face of Medicine. Retrieved April 24, 2018.
  3. Solomon, M. P.; Granick, M. S. (1 April 1997). "Alma Dea Morani, MD: a pioneer in plastic surgery". Annals of Plastic Surgery. 38 (4): 431–436. doi:10.1097/00000637-199704000-00021. PMID 9111907.
  4. "Dr. Alma Dea Morani". Changing the Face of Medicine. Retrieved April 24, 2018.
"https://ml.wikipedia.org/w/index.php?title=അൽമ_ഡിയ_മൊറാനി&oldid=3940269" എന്ന താളിൽനിന്ന് ശേഖരിച്ചത്