അൽഫോൻസ് ഡോഡെ
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാതനായ ഫ്രഞ്ച് സാഹിത്യകാരനാണു് അൽഫോൻസ് ഡോഡെ. പ്രശസ്ത സാഹിത്യകാരന്മാരായ ലിയോൺ ഡോഡെ, ലൂസിയൻ ഡോഡെ എന്നിവർ അദ്ദേഹത്തിന്റെ മക്കളാണു്.
അൽഫോൻസ് ഡോഡെ | |
---|---|
ജനനം | നിംസ്, ഫ്രാൻസ് | 13 മേയ് 1840
മരണം | 16 ഡിസംബർ 1897 പാരീസ്, ഫ്രാൻസ് | (പ്രായം 57)
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് നാടകകൃത്ത് |
സാഹിത്യ പ്രസ്ഥാനം | Naturalism |
ജീവിതരേഖ
തിരുത്തുക1840 മേയ് 13നു് ഫ്രാൻസിലെ നിംസിൽ ജനിച്ചു. 1849ൽ പട്ട് വ്യവസായിയായിരുന്ന പിതാവിനുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മൂലം അദ്ദേഹം തന്റെ ഫാക്റ്ററി വിറ്റ് ലിയോൺസിലേക്കു പോകാൻ നിർബന്ധിതനായപ്പോൾ കുടുംബവും അവിടേക്ക് മാറി.
കൃതികൾ
തിരുത്തുക- ലാ ദൂലോ (മരണാനന്തരം 1931ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
- സാഫോ (1884)
- ലെ കോന്ത് ദു ലുൻദി (1873)
- ലെ പെതിത് ഷോസ് (1868)
- ഷ പാതാങ് ല് ത്യൂർദ് ലിയോങ് (1863)
- ലാ ദെർനിയേ ഇദോൽ (നാടകം - 1862)
- അമൂറ്യൂസെ (കവിതാസമാഹാരം - 1858)