അൽഫഹം

അറേബ്യൻ ചിക്കൻ വിഭവം

ഒരു അറേബ്യൻ മാംസ ഭക്ഷണ വിഭവമാണ് അൽഫഹം (Al faham). അറേബ്യൻ ആഘോഷ വേളകളിലെ അനിവാര്യ വിഭവമായ ഇത് ഇന്ന് മറ്റു രാജ്യങ്ങളിലെയും ഹോട്ടലുകളിൽ പ്രധാന വിഭവമായി മാറിയിരിക്കുന്നു. എരിയുന്ന കനലുകൾക്കു മീതെ സ്ഥാപിച്ച കമ്പിവല (ഗ്രിൽ) യ്ക്കു മുകളിൽ വച്ച് " ഗ്രിൽ ചിക്കൻ " പാകം ചെയ്യുന്നതിന് സമാനമായ രീതിയിലാണിതും തയ്യാറാക്കുന്നത്. എന്നാൽ പാചകക്കൂട്ടുകളുടെ ചേരുവയിലും ചുട്ടെടുക്കുന്ന രീതിയിലും ഗ്രിൽ ചിക്കനുമായി അൽഫാം വലിയ വത്യസ്തത പുലർത്തുന്നു. കനലിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ വെച്ച ചിക്കൻ മറ്റൊരു ഗ്രില്ലു കൊണ്ട് അമർത്തി പിടിച്ച് വേവിച്ച് തയ്യാറാക്കുന്നതുകൊണ്ട് രൂപത്തിലും മാംസത്തിൻ്റെ മാർദ്ദവത്തിലും ഗ്രിൽ ചിക്കനിൽ നിന്നും അൽ ഫാം വ്യത്യസ്തമാണ്.

അൽഫഹം
അൽഫഹം
ചിക്കൻ അൽഫഹം ഗ്രിൽ ചെയ്യുന്നു
ചിക്കൻ അൽഫഹം കഷണങ്ങൾ

തയ്യാറാക്കുന്ന വിധം തിരുത്തുക

  • മസാലയ്ക്ക് തൈര് അര ലിറ്റർ
  • ചെറിയ സൈസ് ചിക്കൻ പത്ത് എണ്ണം
  • വെളുത്തുള്ളി 15 അല്ലി
  • മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
  • കശ്മീരി മുളകുപൊടി രണ്ട് ടീസ്പൂൺ
  • മെഹലബ് പൗഡർ രണ്ട് ടീസ്പൂൺ
  • തക്കാളി നാല്
  • വൈറ്റ് പെപ്പർ രണ്ട് ടീസ്പൂൺ
  • ജീരകം പൊടിച്ചത് ഒരു ടീസ്പൂൺ
  • കസൂരിമേത്തിപ്പൊടി അര ടീസ്പൂൺ

വെളുത്തുള്ളിയും തക്കാളിയും അരച്ചെടുക്കുക. ഇതിൽ ജീരകവും മഞ്ഞളും ഉപ്പും മല്ലിപ്പൊടിയും തൈരും വൈറ്റ് പെപ്പർ പൊടിച്ചതും ചേർക്കുക. ചിക്കൻ നടുവിലുള്ള വലിയ എല്ല് കളഞ്ഞ് വൃത്തിയാക്കിയെടുത്തതിൽ മസാല പുരട്ടി അരമണിക്കൂർ വെക്കണം. കനൽ അടുപ്പിൽ ഗ്രില്ലിൽ വെച്ച് ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കാം.

"https://ml.wikipedia.org/w/index.php?title=അൽഫഹം&oldid=3270126" എന്ന താളിൽനിന്ന് ശേഖരിച്ചത്