അൽഡ ലെവി
അൽഡ ലെവി (ബൊലോഗ്ന, 16 ജൂൺ1890 – റോം, 23 ജൂൺ1950) ഇറ്റാലിയൻ പുരാവസ്തുശാസ്ത്രജ്ഞയും ചരിത്രകലകളിൽ താല്പര്യവുമുള്ള വനിതയായിരുന്നു. [1][2]
അൽഡ ലെവി | |
---|---|
ജനനം | Bologna | ജൂൺ 16, 1890
മരണം | ജൂൺ 23, 1950 Rome | (പ്രായം 60)
ദേശീയത | Italian |
മറ്റ് പേരുകൾ | Alda Levi Spinazzola |
തൊഴിൽ | Archaeologist and art historian |
ജീവിതപങ്കാളി(കൾ) | Vittorio Spinazzola |
ജീവചരിത്രം
തിരുത്തുകഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ലെവിയുടെ ആദ്യകാലവിദ്യാഭ്യാസം ഇറ്റലിയിലെ പാദുവ പ്രവിശ്യയിലെ റ്റിറ്റോ ലിവോയിലെ ലിസിയോ ക്ലാസികോ സ്ക്കൂളിലായിരുന്നു. 1913-ൽ പാദുവ സർവ്വകലാശാലയിൽനിന്ന് ക്ലാസിക്കൽ ഫിലോളജിയിലും ലേർണിംഗ് സയൻസിലും ബിരുദം നേടി. 1915 -ൽ ആർക്കിയോളജിക്ക ഡി നപോളിയിലെ ഇൻസ്പെക്ടർ ആയി ജോലിയിൽ പ്രവേശിച്ചു. ഉടൻതന്നെ ജീവിതപങ്കാളിയായി ഫാസിസത്തെ എതിർക്കുന്ന വിറ്റോറിയോ സ്പൈനസോളയെ കണ്ടുമുട്ടിയെങ്കിലും1932-ൽ മാത്രമാണ് അവർക്ക് വിവാഹം ചെയ്യാൻ സാധിച്ചത്. 1924 -ൽ ബൊലോന (1924), പിന്നീട് മിലൻ (1925) എന്നിവിടങ്ങളിലേയ്ക്ക് ലേവി മാറി. ടൂറിനിലെ യൂഫിഷ്യോ ഡിസ്റ്റാക്കാറ്റോ ഡെല്ലാ സോപ്രിൻഡെൻസെ അല്ലെ ആൻറിചിറ്റയുടെ ഡയറക്ടറായി അവർ ആദ്യം നിയമിക്കപ്പെട്ടു. അതിനുശേഷം പാദുവയിലേയ്ക്ക് മാറ്റി നിയമിച്ചു. കെട്ടിടത്തിന്റെ കുടിയൊഴിപ്പിച്ച കാലത്തെല്ലാം ലൊംബാർഡി മേഖലയിലെ പുരാവസ്തുശാസ്ത്രത്തിന്റെ ഏക ഇൻസ്പെക്ടർ ആയിരുന്നു അവർ.[3]
ലെവി നടത്തിയ പല ഖനനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി പല പ്രസിദ്ധീകരണങ്ങളും അവർ പുറത്തിറക്കി. ഹിസ്റ്റോറിയ, റിവിസ്റ്റ ആർക്കോളജിക്ക ഡെൽ ആന്റിക്ക പ്രൊവിഷെണിയ ഡി ഡികോസി ഡി കോമോ, നോട്ടിസി ഡിഗ്ലി സ്കാവി ഡി ആൻറിചിറ്റെ ഇ ബുലെലെറ്റിനോ ഡി പാലിയന്റോളജിയ ഇറ്റാലിയ എന്നീ ജേണലുകളും പ്രസിദ്ധീകരിച്ചു. മാന്റ്യുവയിലെ ഡക്കൽ കൊട്ടാരത്തിലെ ഗ്രീക്ക്, റോമൻ ശില്പങ്ങളുടെ ഒരു പട്ടികയും അവർ പ്രസിദ്ധീകരിച്ചു. ഇറ്റാലിയൻ വംശീയ നിയമങ്ങളുടെ പ്രസിദ്ധീകരണത്തിനുശേഷം ലെവിയുടെ ജോലി നഷ്ടപ്പെടുകയും റോമിലേക്ക് നാടുകടത്തുകയും ചെയ്തു. യുദ്ധത്തിന്റെ അവസാനത്തോടെ (1945) ജോലി തിരികെ കിട്ടിയ അവർ ഭർത്താവുമൊത്ത് പോംപേയിലെ വയ ദെൽഡാൻഡാൻസയിൽ നടന്ന ഖനനത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്ത ലെവി 1950-ൽ റോം നഗരത്തിൽ വച്ച് മരിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ Scotto Di Freca, Francesco. "Biografia sull'Archivio di Documentazione Archeologica della Soprintendenza Speciale per i Beni Archeologici di Roma, su archeoroma". Soprintendenza Speciale per i Beni Archeologici di Roma. Retrieved 24 February 2018.
- ↑ Mori, Anna Cersea (2008). Il caso Alda Levi, in Le donne e l'archeologia. Pioniere tra Ottocento e Novecento. Milan: Soprintendenza per i beni archeologici della Lombardia. pp. 69–83.
- ↑ Mori, Anna Ceresa (2003). L'anfiteatro di Milano e il suo quartiere. Milan: Skira.