അൽകാപ്
പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, മാൽഡ, ബിർഭം, ബംഗ്ലാദേശിലെ റാൻഡാജ്‌ഷാഹി, ചപായ് നവാബ്ഗഞ്ച് എന്നീ ജില്ലകളിൽ പ്രചാരത്തിലുള്ള ബംഗാളി നാടോടി സംഗീതാവിഷ്‌ക്കരണമാണ് അൽകാപ്.(Bengali: আলকাপ) [1]തൊട്ടടുത്ത പ്രദേശങ്ങളായ ഝാർഖണ്ഡ്, ബീഹാർ, ദുംക, പൂർണിയ എന്നിവിടങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്.[2]
പദോൽപ്പത്തി
തിരുത്തുകകാപ്പ് എന്നാൽ ‘കാവ്യ’ (വാക്യം), അൽ ശ്ലോകത്തിന്റെ ഭാഗവുമാണ്. [2] അൽ എന്ന വാക്കിന്റെ മറ്റൊരർത്ഥം ‘മൂർച്ചയുള്ളത്’ എന്നാണ്. മറുവശത്ത്, കാപ്പ് എന്ന വാക്ക് അരങ്ങിലെ ആംഗ്യത്തിന്റെ വികലമായ രൂപം, അല്ലെങ്കിൽ ഒരു നർമ്മ ഹാസ്യനടന്റെ അല്ലെങ്കിൽ സാമൂഹിക മ്ലച്ഛേമായ വിഷയത്തിന്റെ ചിത്രം ആയ ‘സാം’ എന്നതിന്റെ പല അർത്ഥങ്ങളിൽ ഒന്നാണ്.[3]
രൂപം
തിരുത്തുകസംഗീതം, നൃത്തം, നാടക അവതരണം എന്നിവയുടെ സംയോജനമാണ് അൽകാപ്പ്. പത്ത് മുതൽ പന്ത്രണ്ട് വരെ സംഗീതജ്ഞരുടെ ഒരു അൽകാപ്പ് ഗ്രൂപ്പിനെ നയിക്കുന്നത് ഒരു സർക്കാർ (മാസ്റ്റർ) അല്ലെങ്കിൽ ഗുരു (നേതാവ്) ആണ്, അതിൽ ചോക്രസ് എന്ന് വിളിക്കപ്പെടുന്ന രണ്ടോ മൂന്നോ ചെറുപ്പക്കാർ, ഒന്നോ രണ്ടോ ഗായെൻ അല്ലെങ്കിൽ ഗായകർ, ദോഹർ, കോറിസ്റ്റേഴ്സ്, സംഗീതജ്ഞർ എന്നിവരും ഉൾപ്പെടുന്നു. അഞ്ച് ഭാഗങ്ങളായി അൽകാപ്പ് അവതരിപ്പിച്ചിരിക്കുന്നു: അസർ വന്ദന, ചോറ, കാപ്പ്, ബൈതകി ഗാൻ, ഖേംത പാല. ഗ്രാമീണ സമൂഹത്തിന്റെ പ്രതിഫലനമായ ഈ പരിപാടി ഗ്രാമീണ ജനതയുടെ നിലവിലുള്ള സാമൂഹിക-സാമ്പത്തിക അവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[1][2]
ജനപ്രിയ സംസ്കാരത്തിൽ
തിരുത്തുകസയ്യിദ് മുസ്തഫ സിറാജിന്റെ മായമൂർദംഗ നോവൽ ഒരു അൽകാപ്പ് ടീമിനെക്കുറിച്ചാണ് എഴുതിയിട്ടുള്ളത്.