മൈക്രോസോഫ്റ്റ് അംഗീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണലാണ് അർഫാ കരീം (ഫെബ്രുവരി 2, 1995 - ജനുവരി 14, 1995)

അർഫാ കരീം
ജനനം(1995-02-02)2 ഫെബ്രുവരി 1995
മരണം14 ജനുവരി 2012(2012-01-14) (പ്രായം 16)
ലാഹോർ, പാകിസ്താൻ
അന്ത്യ വിശ്രമംChak No. 4JB Ram Dewali, Faisalabad
ദേശീയതപാകിസ്താൻi
തൊഴിൽStudent
അറിയപ്പെടുന്നത്World's youngest Computer Professional, 2004-2008

ജീവിതരേഖ

തിരുത്തുക

പഞ്ചാബിലെ ഫൈസലാബാദിൽ 1995 ഫെബ്രുവരി 2ന് ജനിച്ചു. വിദ്യാഭ്യാസം പാകിസ്താനിലായിരുന്നു. 2005 ആഗസ്റ്റ് 2ന് സയൻസ് ആന്റ് ടെക്നോളജി രംഗത്ത് പ്രശസ്തയായിരുന്ന അർഫയ്ക്ക് പാകിസ്താനിലെ പ്രധാനമന്ത്രിയായിരുന്ന ഷൗക്ദ് അസിസ്, ഫാത്തിമ ജിന്നാ സുവർണ്ണ പുരസ്കാരം സമ്മാനിച്ചു. ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന മൈക്രോസോഫ്റ്റ് അംഗീകാരം ലഭിച്ചു. പത്താം വയസ്സിൽ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ് അർഫയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ആദരിച്ചിരുന്നു.

2012 ജനുവരി 14ന് അപസ്മാരം രോഗത്തെതുടർന്ന് അർഫാ കരീം അന്തരിച്ചു. അർഫായുടെ സ്മരണാർത്ഥം പിറ്റേദിവസം മുഖ്യമന്ത്രിയായിരുന്ന ഷാബാസ് ഷാരിഫ്, ലാഹോറിലെ ടെക്നോളജി പാർക്കിന്റെ പേര് മാറ്റി പകരം അർഫാ സോഫ്റ്റ്‌വേർ ടെക്നോളജി പാർക്ക് എന്നാക്കി. മൃതദേഹം ഫൈസലാബാദിൽ കബറടക്കി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അർഫ_കരീം&oldid=4092429" എന്ന താളിൽനിന്ന് ശേഖരിച്ചത്