അർദ്ധ മത്സ്യേന്ദ്രാസനം
ഇംഗ്ലീഷിൽ Half Spinal Twist എന്നു പേർ.
- തുട തറയിൽ പതിഞ്ഞിരിക്കതക്കവണ്ണം വലതു കാൽ മടക്കി ഇടതെ തുടയുടെ അടിവശത്ത് പാദം പതിഞ്ഞിരിക്കത്തക്ക വണ്ണം വയ്ക്കുക.
- ഇടതുകാൽ മടക്കി വലതു തുടയുടെ പുറത്ത് ഇടതുകാൽപാദം നിലത്ത് പതിച്ചു വയ്ക്കുക.
- വലതു കൈ ഇടതു കാലിനു പുറത്തുകൂടി എടുത്ത് ഇടതു കാലിന്റെ പാദത്തിൽ പിടിക്കുക.
- ഇടതുകൈ പുറകിൽ പതിച്ചു വയ്ക്കുക.
- തല ഇടതു വശത്തേക്ക് തിരിച്ച് പുറകിലേക്ക് നോക്കുക.
- സാധാരണ ശ്വാസത്തില് കുറച്ചു നേരം നിൽക്കുക.
- അതിനു ശേഷം പഴയ പോലെ വരിക.
- മറ്റേ ഭാഗത്തേക്കും ചെയ്യുക.
അവലംബം
തിരുത്തുക- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്