ഒരു പദത്തിന്റെ അർഥത്തിന് കാലക്രമേണ സംഭവിക്കുന്ന പരിണാമത്തെ ഭാഷാശാസ്ത്രത്തിൽ അർഥപരിണാമം എന്ന് വിവക്ഷിക്കുന്നു. മറ്റൊരുഭാഷയിൽ നിന്ന് കടം കൊണ്ട പദങ്ങൾക്ക് മൂലഭാഷയിലെ അർഥത്തിൽനിന്ന് ഭിന്നമായ അർഥമുണ്ടാകുന്നതും സാധാരണമാണ്. ഉദാഹരണമായി, 'എച്ചിൽ' പദത്തിന്റെ അർഥം തമിഴിൽ ഉമിനീർ എന്നാണ്; മലയാളത്തിലിത് 'ഉച്ഛിഷ്ടം' എന്ന അർഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. 'ഫലിതം' എന്ന പദത്തിന് ഫലമുള്ളത് അഥവാ കായ്കൾ നിറഞ്ഞത് എന്ന് സംസ്കൃതത്തിൽ അർഥം; മലയാളത്തിലാകട്ടെ 'നർമം' (കേട്ടുചിരിക്കാൻ വകയുള്ളത്) എന്ന അർഥമാണ് ഇതിനുള്ളത്. പ്രസംഗം എന്ന വാക്ക് സംസ്കൃതത്തിൽ സന്ദർഭമാണ്. പ്രസംഗവശാൽ എന്നതിന് സന്ദർഭവശാൽ എന്നർഥം. മലയാളത്തിലാകട്ടെ പ്രഭാഷണം എന്ന അർഥത്തിലാണ് ഇത് ഉപയോഗിക്കപ്പെടുന്നത്.

അർഥപരിണാമത്തിന്റെ കാരണങ്ങൾ

തിരുത്തുക
  • ഒരാശയം പ്രകടമാക്കുന്നതിന് അനുയോജ്യമായ പദം കിട്ടാതെ വരുമ്പോൾ അതിനോട് ബന്ധമുള്ള മറ്റൊരു പദം പ്രയോഗിക്കുക.
  • ഒരു പദം ഒരു സന്ദർഭത്തിൽ തെറ്റായി ഉപയോഗിക്കുകയും ആ തെറ്റായ പ്രയോഗത്തിന് പ്രചാരം ലഭിക്കുകയും ചെയ്യുക.
  • പല അർഥമുള്ള പദം അതിലേതെങ്കിലും ഒരു അർഥത്തിൽ മാത്രം പ്രയോഗിച്ചു വരിക.
  • വിശേഷമായ ഒരർഥം സാമാന്യമായ അർഥത്തിൽ പ്രയോഗിച്ചു തുടങ്ങുക

വർഗീകരണം

തിരുത്തുക

അർഥപരിണാമങ്ങളെ നാലായി തരംതിരിക്കാറുണ്ട്.

  1. അർഥവികാസം
  2. അർഥസങ്കോചം
  3. അർഥോത്കർഷം
  4. അർഥാപകർഷം

അർഥവികാസം

തിരുത്തുക

ഒരു പദത്തിന്റെ മൂലാർഥം വികസിച്ച് പുതിയ അർത്ഥം ഉണ്ടാകുന്നതാണ് അർഥവികാസം.

അർഥസങ്കോചം

തിരുത്തുക

വിപുലമായ അർഥത്തിൽ ഉപയോഗിച്ചിരുന്ന ഒരു പദം ചുരുങ്ങിയ ഒരു അർഥത്തിൽ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ അർഥ സങ്കോചം സംഭവിക്കുന്നു. 'കല്യാണം' എന്നാൽ ഏത് മംഗളകർമവും ആകാം. എന്നാൽ മലയാളത്തിലത് 'വിവാഹം' എന്ന അർഥത്തിലേക്ക് ചുരുങ്ങി.

അർഥോത്കർഷം

തിരുത്തുക

ഒരർഥം കുറിക്കുന്ന പദം അതിനേക്കാൾ ഉത്കൃഷ്ടവും സദൃശവുമായ മറ്റൊരാശയം കുറിക്കുന്നതിന് ഉപയോഗിക്കുന്നതുമൂലം അർഥോത്കർഷം സംഭവിക്കുന്നു.

അർഥാപകർഷം

തിരുത്തുക

ഒരഥം കുറിക്കുന്ന പദം അതിനേക്കാൽ അപകൃഷ്ടവും എന്നാൽ അതിനോട് സദൃശവുമായ മറ്റൊരാശയം കുറിക്കുന്നതിന് ഉപയോഗിക്കുന്നതുമൂലം അർഥാപകർഷം സംഭവിക്കുന്നു.

"https://ml.wikipedia.org/w/index.php?title=അർഥപരിണാമം&oldid=2913911" എന്ന താളിൽനിന്ന് ശേഖരിച്ചത്