ലോകം കണ്ട എക്കാലത്തേയും മികച്ച ഇടംകൈയൻ ബാറ്റ്‌സ്മാന്മാരിൽ ഒരാളും സർ ഡോൺ ബ്രാഡ്മാന്റെ 'ഇൻവിസിബിൾ' സംഘത്തിലെ പ്രധാനിയുമായിരുന്നു. ആർതർ മോറിസ്.ചരിത്രത്തിലിടംനേടിയ ബ്രാഡ്മാൻെറ അവസാന ‘ഡക്ക്’ ഇന്നിങ്സിന് നോൺസ്ട്രൈക്കർ എൻഡിലെ സാക്ഷിയായിരുന്നു അർതർ റോബർട്ട് മോറിസ് (ജനനം: 1922 ജനിവരി 09)[1]. ഓവലിലെ ആ മത്സരത്തിൽ 196 റൺസും നേടിയിരുന്നു.പ്രശസ്തമായ 1948ലെ ഓസീസിൻെറ ആഷസ് പരമ്പരയിലെ ടോപ്സ്കോററായിരുന്നു അദ്ദേഹം. 2000ത്തിൽ ആസ്ട്രേലിയയുടെ നൂറ്റാണ്ടിലെ ടീമിൻെറ ഓപണറായും തെരഞ്ഞെടുക്കപ്പെട്ടു[2].

അർതർ മോറിസ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അർതർ റോബർട്ട് മോറിസ്
ജനനം (1922-01-19) 19 ജനുവരി 1922  (102 വയസ്സ്)
Bondi, New South Wales, Australia
ഉയരം1.75 m (5 ft 9 in)
ബാറ്റിംഗ് രീതിLeft-hand batsman
ബൗളിംഗ് രീതിSlow left-arm chinaman
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 171)29 November 1946 v England
അവസാന ടെസ്റ്റ്11 June 1955 v West Indies
പ്രാദേശിക തലത്തിൽ
വർഷംടീം
1940/41–1954/55New South Wales
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests First-class
കളികൾ 46 162
നേടിയ റൺസ് 3533 12614
ബാറ്റിംഗ് ശരാശരി 46.48 53.67
100-കൾ/50-കൾ 12/12 46/46
ഉയർന്ന സ്കോർ 206 290
എറിഞ്ഞ പന്തുകൾ 111 860
വിക്കറ്റുകൾ 2 12
ബൗളിംഗ് ശരാശരി 25 49.33
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ് 1/5 3/36
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 15/– 73/–
ഉറവിടം: CricketArchive, 24 November 2007

നാല് രാജ്യങ്ങളിൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നാല് രാജ്യങ്ങളിലും വച്ച് കളിച്ച ആദ്യ ടെസ്റ്റുകളിലെല്ലാം സെഞ്ച്വറിയും നേടി.1946 -1955 കാലഘട്ടത്തിൽ 46 ക്രിക്കറ്റു മാച്ചുകളിലാണ് ഇദ്ദേഹം കളിച്ചത്.ഓപ്പണിംങ് കളിക്കാരാനായി ഇറങ്ങിയിരുന്ന മോറിസ് ഇടതു കൈകൊണ്ടാണ് ബാറ്റ് പ്രധാനമായും നിയന്ത്രിച്ചിരുന്നത്.

കുട്ടിക്കാലം തിരുത്തുക

സിഡ്നിക്കടുത്തുള്ള തീരപ്രദേശമായ ബോണ്ടിയിൽ ജനിച്ച മോറിസ് കുട്ടിക്കാലം ഇവിടെയാണ് ചിലവഴിച്ചത്.അഞ്ചുവയസ്സായപ്പോൾ കുടുംബം ബോണ്ടിയിൽ നിന്ന് ഡംഗോഗിലേക്കും പിന്നീട് ന്യൂകാസ്റ്റിലേക്കും താമസം മാറി.ഈ സമയമായപ്പോഴേക്കും മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു.ചെറുപ്രായത്തിൽ തന്നെ അച്ഛൻ മോറിസിനെ കളികളിൽ വ്യാപൃതനാക്കി.ക്രിക്കറ്റിന് പുറമെ റഗ്ബിയും ടെന്നീസുമെല്ലാം കളിക്കാൻ പ്രചോദിപ്പിച്ചിരുന്നു

1946-47 തിരുത്തുക

1946-47 സീസണിൽ അരങ്ങേറ്റ പരമ്പരയിൽ തുടർച്ചയായ മൂന്ന് ഇന്നിങ്‌സുകളിൽ മോറിസ് സെഞ്ച്വറി നേടി. ഹെഡ്ഡിങ്‌ലിയിൽ നാലാം ഇന്നിങ്‌സിൽ 404 റൺസ് പിന്തുടർന്നുള്ള ഓസീസിന്റെ ചരിത്രവിജയത്തിൽ നാഴികക്കല്ലായത് മോറിസിന്റെ ഇന്നിങ്‌സായിരുന്നു. 28 വർഷം ആ റെക്കോഡ് നിലനിന്നു. നാലാം ഇന്നിങ്‌സിൽ ഓസീസ് 404 റൺസ് നേടിയ വിജയിച്ചപ്പോൾ അതിൽ 182 റൺസും മോറിസിന്റെ ബാറ്റിൽ നിന്നായിരുന്നു[3].

ടെസ്റ്റ് ക്രിക്കറ്റ് തിരുത്തുക

12 സെഞ്ചുറിയടക്കം 46 ടെസ്റ്റിൽനിന്ന് 3533 റൺ നേടി മോറിസ് 20-ാം നൂറ്റാണ്ടിലെ ഓസീസ് ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായി ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്തിരുന്നു[4].

അവലംബം തിരുത്തുക

  1. http://www.mathrubhumi.com/story.php?id=570665[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deshabhimani.com/news-sports-all-latest_news-494015.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-12. Retrieved 2015-09-07.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-24. Retrieved 2015-09-07.
"https://ml.wikipedia.org/w/index.php?title=അർതർ_മോറിസ്&oldid=3773434" എന്ന താളിൽനിന്ന് ശേഖരിച്ചത്