അർണോബ് ഗോസ്വാമി
ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകനും വാർത്താ അവതാരകനും റ്റൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫുമാണ് അർണോബ് ഗോസ്വാമി. ഇംഗ്ലീഷ് :Arnob Goswami [1][2] ദ നൂസ് ഹൗർ എന്ന പേരിൽ ടൈംസ് നൗ ചാനലിൽ അദ്ദേഹം അവതരിപ്പിക്കുന്ന് വിമർശനാത്മകമായ നേരിട്ടു പ്രദർശിപ്പിക്കുന്ന ചർച്ച പ്രശസ്തമാണ്. '[3][4][5] "ഫ്രാങ്ക്‌ലി സ്പീക്കിങ്ങ് വിത് അർണബ്" എന്ന മറ്റൊരു പരിപാടിയും അദ്ദേഹം ആതിഥേയത്വം വഹിച്ച് പ്രദർശിപ്പിക്കുന്നുണ്ട്. .[6][7]
അർണോബ് ഗോസ്വാാമി | |
---|---|
ജനനം | verification needed] | 9 ഒക്ടോബർ 1973 [
വിദ്യാഭ്യാസം | ഹിന്ദു കോളേജ്, ഡൽഹി സർവ്വകലാശാല സെന്റ് ആന്റണീസ് കോളേജ്, ഓക്സ്ഫോർഡ് |
തൊഴിൽ | വാർത്ത അവതാരകൻ , പത്രപ്രവർത്തകൻ , ന്യൂസ് എഡിറ്റർ |
സജീവ കാലം | 1998 – ഇന്നുവരെ |
Notable credit(s) | ദ ന്യൂസ് ഹവർ, ഫ്രാങ്ക്ലി സ്പീക്കിങ്ങ് വിത് അർണബ് |
ടെലിവിഷൻ | ദ ന്യൂസ് ഹവർ, ടൈംസ് നൗ |
ജീവിതരേഖ
തിരുത്തുക1973 ഒക്ടോബർ 9 നു അസ്സാമിലെ ഗുവാഹട്ടിയിലാണ് അർണോബ് ജനിച്ചത്. .[8][9] അദ്ദേഹത്തിന്റെ കുടുംബം അസ്സാമിലെ പ്രശസ്തമായ അഭിഭാഷകകുടുംബങ്ങളിലൊന്നായിരുന്നു. അച്ഛന്റെ അച്ഛൻ, രജനികാന്ത ഗോസ്വാമി അഭിഭാഷകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും പൊതുപ്രവർത്തകനും ആയിരുന്നു..[10] അമ്മയുടെ അച്ഛൻ ഗൗരി ശങ്കർ ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ആസ്സാമിലെ നിയമസഭയുടെ പ്രതിപക്ഷനേതാവുമായിരുന്നു.[10] അസ്സാം സാഹിത്യ സഭയുടെ പുരസ്കാരം ലഭിച്ചിട്ടുള്ള ആളാണദ്ദേഹം. അർണബിന്റെ അച്ഛൻ ഇന്ത്യൻ സൈന്യത്തിൽ കേണലായി വിരമിച്ചു. അമ്മ സുപ്രഭ വീട്ടമ്മയായിരുന്നു.[11] അച്ഛൻ ബി.ജെ.പി അംഗവും 1998 ൽ ലോക സഭാ തിരഞ്ഞെടുപ്പിൽ ഗ്ഗുവാഹത്തിയിൽ നിന്ന് മത്സരിച്ചിട്ടുള്ളയാളുമാണ്.[12] അമ്മാവൻ സിദ്ധാർത്ഥ ഭട്ടാചാര്യ, കിഴക്കൻ ഗുവാഹട്ടിയിൽ നിന്നും ബി.ജെ.പി. യെ പ്രതിനിധീകരിച്ച സാമാജികനായിരുന്നു. സർബാനന്ദ സൊനോവാൽ സ്ഥാനമേൽകുന്നതു വരെ അദ്ദേഹം ബി.ജെ.പി പാർട്ടിയുടെ അസാം വിഭാഗത്തിന്റെ നേതാവുംകൂടിയായിരുന്നു.[13]
പിതാവ് സൈന്യത്തിലായിരുന്നതിനൽ അർണോബ് ഇന്ത്യയിലെ പല സ്കൂളുകളിലുമായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[10] ഹിന്ദു കോളേജിൽ നിന്ന് സോഷ്യോളജിയിൽ ഹോണേർസ് ബിരുദം കരസ്ഥമാക്കി. 1994 ൽ ഓക്സ്ഫോർഡിലെ സെന്റ് ആന്റണീസ് കോളേജിൽ നിന്നും സാമൂഹിക നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.[8][8] 200ൽ കേംബ്രിഡ്ജ് സർവകലാശാലയുടെ സിഡ്നി സസ്സെക്സ് കോളേജിൽ ഡി.സി. പവേറ്റ് ന്റെ നാമത്തിലുള്ള പണ്ഡിതവിദ്യാർത്ഥിയായിരുന്നു.[8]
മാധ്യമ ജീവിതം
തിരുത്തുക1995 ൽ അർണബ് കൽകത്തയിലെ പ്രശസതമായ ടെലഗ്രാഫ് എന്ന പത്രത്തിൽ ഒരു വർഷത്തോളം ജോലി ചെയ്തു [14] പിന്നീട് ടി.വി. രംഗത്തേക്ക് ചുവടുമാറ്റിയ അദ്ദേഹം എൻ.ഡി.ടി.വി. തുടങ്ങുന്ന സമയത്ത് വാർത്ത സമ്പ്രേക്ഷകനായി. അതേ സമയത്ത് ദൂരദർശനിൽ ന്യൂസ് ടുനൈറ്റ് എന്ന വാർത്താ പത്രികയുടെയും അവതരണം ചെയ്തു.[15] എന്നാൽ പിന്നീട് എൻ.ഡി.ടി.വിയുടെ ന്യൂസ് എഡിറ്റർ സ്ഥാനം ലഭിക്കുകയും സ്ഥാപനത്തിന്റെ സുപ്രധാന അംഗങ്ഗ്നളിലൊരാളവുകയും ചെയ്തു. 24 മണിക്കൂറും സംപ്രേഷണം തുടങ്ഗ്നിയതോടെ 1998 അദ്ദേഹം പരിപാടികളുറ്റെ നിർമ്മാതാവായി ജോലി നോക്കി..[അവലംബം ആവശ്യമാണ്] പിന്നീട് എല്ലാ ആഴ്ചയും ന്യൂസ് ഹൗർ എന്ന പരിപാടി അവതരിപ്പിച്ചു തുടങ്ങി. സ്യൂസ് ഹൗർ ആയിരുന്നു ഇതുവരെ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ വാർത്താ അവലോകന പരിപാടി. [അവലംബം ആവശ്യമാണ്]
എൻ.ഡി.ടി.വിയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്ന ന്യൂസ്നൈറ്റിന്റെ അവതാരകനും അദ്ദേഹമായിരുന്നു.[16] 2004 ൽ ഏഷ്യയിലെ ഏറ്റവും മികച്ച വാർത്താാവതാരകനുള്ള പുരസ്കാരം നേടിക്കൊടുത്തത് ഈ പരിപാടിയായിരുന്നു. 2006-ൽ തന്റെ ലാവണം ടൈംസ് നൗ എന്ന ചാനലിലേക്ക് മാറ്റിയ അദ്ദേഹം ചാനലിന്റെ മുഖ്യ അധിപൻ ആയി.[17]
റഫറൻസുകൾ
തിരുത്തുക- ↑ Arundhati Roy. "Arundhati Roy: Mumbai was not India's 9/11 | World news". theguardian.com. Retrieved 31 January 2014.
- ↑ "Television news will dominate 50% of the revenues: Arnab Goswami". Exchange4media.com. 22 January 2014. Archived from the original on 2014-02-03. Retrieved 31 January 2014.
- ↑ Anuradha Raman. "Wrecking News".
- ↑ Hartosh Singh Bal. "The Arnab Cast of Characters".
- ↑ Shahjahan Madampat. "The Nation Will Skewer You Now".
- ↑ "Rahul Gandhi's first interview: Full text – Times Of India". Timesofindia.indiatimes.com. 27 January 2014. Retrieved 31 January 2014.
- ↑ "The Gandhi-Goswami Smackdown – India Real Time – WSJ". Blogs.wsj.com. 27 January 2014. Retrieved 31 January 2014.
- ↑ 8.0 8.1 8.2 8.3 Deepti Verma (2 January 2016). "Interesting Facts About Arnab Goswami". India Opines. Archived from the original on 2016-06-08. Retrieved 2 January 2016.
- ↑ "Award to Arnab Goswami". The Assam Tribune. Guwahati. 18 January 2010. Archived from the original on 2012-04-01. Retrieved 28 July 2011.
- ↑ 10.0 10.1 10.2 "The Soil Beckons". outlookindia.com. Retrieved 4 August 2011.
- ↑ "Books Released". The Sentinel. Guwahati. 18 February 2014. Archived from the original on 2015-09-24. Retrieved 2016-06-09.
- ↑ "BJP finally a force to reckon with in Assam". The Indian Express. Guwahati. 6 March 1998.
- ↑ Team, NL. "Arnab Goswami's BJP connection in Assam". Newslaundry (in ഇംഗ്ലീഷ്). Retrieved 2016-05-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-08. Retrieved 2016-06-09..
- ↑ "NEW DELHI TELEVISION LIMITED" (PDF). sebi.gov.in. Archived from the original (PDF) on 2011-09-28. Retrieved 4 August 2011.
- ↑ "Diversity in programming is crucial to NDTV". afaqs.com. Archived from the original on 2012-09-15. Retrieved 4 August 2011.
- ↑ "DETAILED COVERAGE: TRANSCRIPT". onthemedia.org. Archived from the original on 2012-04-06. Retrieved 4 August 2011.