അർജുൻ രാം മേഘ്‌വാൾ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

രാജസ്‌ഥാനിൽനിന്നുള്ള ദളിത്‌ നേതാവാണ് അർജുൻ രാം മേഘ്‌വാൾ. 15 ഉം 16 ഉം ലോക്സഭകളിൽ അംഗമായിരുന്നു. ടെലിഫോൺ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ഐ.എ.എസ് നേടി. സിവിൽ സർവീസിൽനിന്ന്‌ രാഷ്‌ട്രീയത്തിലെത്തി. ബി.ജെ.പിയുടെ ലോക്‌സഭയിലെ ചീഫ്‌ വിപ്പ്‌. ബിക്കാനീർ ജില്ലയിലെ നെയ്‌ത്ത്‌ കുടുംബത്തിൽ ജനനം. ലോക്‌സഭയിൽ ഇതു രണ്ടാം തവണ. പാർലമെന്റ്‌ സമ്മേളനത്തിൽ പങ്കെടുക്കാൻ സൈക്കിൾ ചവിട്ടി എത്തുന്ന മേഘ്‌വാൾ സത്യപ്രതിജ്‌ഞാച്ചടങ്ങിനു സൈക്കിളിൽ പുറപ്പെട്ടതും വാർത്തയായിരുന്നു. ഡൽഹിയയിൽ ഒറ്റ-ഇരട്ട വാഹന ഫോർമുല നടപ്പിലാക്കിയതോട‌െ ആദ്യമായി സൈക്കിളിൽ എത്തിയതും ഇദ്ദേഹമായിരുന്നു. 2016 ജൂലൈയിൽ ധനകാര്യ സഹമന്ത്രിയായി.

അർജുൻ രാം മേഘ്‌വാൾ
MP ഐ.എ.എസ്. ഓഫീസർ
Union Minister of State, Finance, Corporate Affairs
In office
പദവിയിൽ വന്നത്
5 July 2016
പ്രധാനമന്ത്രിനരേന്ദ്ര മോദി
ചീഫ് വിപ്പ്, ബി.ജെ.പി. പാർലമെന്ററി പാർട്ടി ലോക്‌സഭ
In office
പദവിയിൽ വന്നത്
11 July 2014
Member of the Indian Parliament
for ബിക്കാനീർ
ഓഫീസിൽ
26 May 2014
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-12-07) 7 ഡിസംബർ 1954  (67 വയസ്സ്)
ബിക്കാനീർ
വസതി(കൾ)ബിക്കാനീർ
വെബ്‌വിലാസംhttp://arjunrammeghwal.com

2013 ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നേടി. .[1]

Referencesതിരുത്തുക

"https://ml.wikipedia.org/w/index.php?title=അർജുൻ_രാം_മേഘ്‌വാൾ&oldid=2950383" എന്ന താളിൽനിന്ന് ശേഖരിച്ചത്