അൻസൽ പ്ലാസ വ്യാജ ഏറ്റുമുട്ടൽ കൊല

2002 നവംബർ 3ന് തെക്കൻ ഡൽഹിയിലെ അൻസൽ പ്ലാസ (Ansal Plaza) വ്യാപാര സമുച്ചയത്തിലെ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് ഏരിയയിൽ വെച്ച് ഡൽഹി പോലീസ് തീവ്രവാദികളെന്നു ആരോപിച്ചു രണ്ട് പേരെ വെടിവെച്ചു കൊന്ന സംഭവമാണ് അൻസൽ പ്ലാസ വ്യാജ ഏറ്റുമുട്ടൽ കൊല എന്നറിയപ്പെടുന്നത്. എന്നാൽ സംഭവത്തിന്‌ ദൃക്സാക്ഷിയായ ഡോക്ടർ ഹരികൃഷ്ണ നടന്നത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്നും സംഭവത്തിന്‌ താൻ സാക്ഷിയനെന്നും പ്രഖ്യാപിച്ചു രംഗത്ത്‌ വന്നതോടെ സംഭവം വിവാദമായി.

ഏറ്റുമുട്ടൽ കൊലക്ക് ശേഷം പത്ര സമ്മേളനം നടത്തിയ പോലീസ് രഹസ്യ വിവരം കിട്ടിയതനുസരിച്ച് വ്യാപാര സമുച്ചയം ആക്രമിക്കാനെത്തിയ തീവ്രവാദികളെയാണ് സാഹസികമായി കൊലപ്പെടുത്തിയതെന്നും കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധങ്ങളും തിരിച്ചറിയൽ കാർഡും കണ്ടെടുത്തുവെന്നും പ്രസ്താവിച്ചു. മീഡിയകളിൽ വെടിയേറ്റ്‌ കയ്യിൽ ആയുധങ്ങളുമായി മരിച്ചു കിടക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും വാർത്തകളും വരാൻ ആരംഭിച്ചു. പോയിന്റ് ബ്ലാങ്കിൽ നിന്ന് നെറ്റിയിൽ വെടിയേറ്റ രീതിയിലായിരുന്നു മൃതദേഹങ്ങൾ[1].

ഡോക്ടർ ഹരികൃഷ്ണയുടെ വെളിപ്പെടുത്തൽതിരുത്തുക

ദൽഹി പോലീസിന്റെ പത്രസമ്മേളനം കഴിഞ്ഞു ഏതാനും മണിക്കൂറുകൾക്ക് ശേഷം ദൽഹിയിലെ ഗൈനക്കോളജി - കാൻസർ സ്പെഷലിസ്റ്റ് ആയ ഡോക്ടർ ഹരികൃഷ്ണ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തി. കാർ പാർക്കിംഗ് ഏരിയയിൽ വെടിയേറ്റ്‌ മരിച്ചവരെ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നുവെന്നും മുഴുവൻ സംഭവങ്ങൾക്കും താൻ ദൃക്സാക്ഷിയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. സ്വകാര്യ ആവശ്യത്തിനായി മാളിൽ പോയശേഷം കാർ എടുക്കാൻ പാർക്കിംഗ് ഏരിയയിൽ തിരികെ പോകവെയാണ് ഈ സംഭവത്തിന്‌ സാക്ഷിയായത്. അദ്ദേഹത്തിന്റെ വാക്കുകളിൽ " അവരെ പോലീസ് സാഹസികമായി ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി എന്ന വാദം തെറ്റാണ്. പോലീസ് വാഹനത്തിൽ നിന്ന് അവരെ ഇറക്കി കൊണ്ട് വരികയായിരുന്നു. എന്തോ മയക്കു മരുന്ന് കുത്തിവെച്ച പോലെ വേച്ചു വേച്ചാണ് അവർ നടന്നിരുന്നത്. അവരെ വെടിവെച്ചു കൊല്ലുന്നതിനും കയ്യിൽ ആയുധങ്ങൾ വെച്ച് കൊടുക്കുന്നതിനും താൻ സാക്ഷിയാണ് "[2]. ഈ വെളിപ്പെടുത്തലോടെ സംഭവം വൻ വിവാദമായി മാറി. അൻസൽ പ്ലാസയിൽ നടന്നത് ഡൽഹി പോലീസിന്റെ വ്യാജ ഏറ്റുമുട്ടൽ നാടകമാനെന്നു പ്രഖ്യാപിച്ചു മനുഷ്യാവകാശ സംഘടനകളും മീഡിയകളും രംഗത്ത്‌ വന്നു[3].

ഈ വെളിപ്പെടുത്തൽ നടത്തിയതിന്റെ പിന്നാലെ ഇതിന്റ പേരിൽ വധഭീഷണിയുണ്ടെന്ന് പ്രഖ്യാപിച്ചു അദ്ദേഹം ഒളിവിൽ പോയി[4]. ഈ വെളിപ്പെടുത്തലോടെ മുഖം നഷ്ടപ്പെട്ട പോലീസ് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഡോക്റ്റർ ഹരികൃഷ്ണക്ക് സംരക്ഷണം കൊടുക്കാമെന്ന ഉറപ്പിനെ തുടർന്നു പുറത്തു വന്ന അദ്ദേഹം നവംബർ 9ന് വിശദമായ പത്രസമ്മേളനത്തിൽ സംഭവങ്ങൾ മുഴുവൻ വിവരിക്കുകയുണ്ടായി[5].

ഈ സംഭവത്തിന്‌ ശേഷം ഡോക്ടർ ഹരികൃഷ്ണയോട് പോലീസ് നിരന്തരം വൈരാഗ്യപരമായാണ്‌ പോലിസിന്റെ പീഡനം മൂലം അദ്ദേഹത്തിന് ഡൽഹി‌ ഗ്രേറ്റർ കൈലാഷിൽ നല്ല നിലയിൽ നടത്തിയിരുന്ന ക്ലിനിക്‌ പൂട്ടി ഡൽഹി വിട്ടു പോകേണ്ടി വന്നു.

ഈ വ്യാജ ഏറ്റുമുട്ടലിന്റെ സൂത്രധാരനായി കരുതപ്പെടുന്ന ഡൽഹി പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ സ്ക്വാഡിലെ അസിസ്റ്റൻറ് പോലീസ് കമ്മീഷണറായിരുന്നു രജ്‌ബീർ സിങ് പിന്നീട് ദുരൂഹമായ രീതിയിൽ ഗുഡ്ഗാവിലെ വസ്തു ഇടപാടുകാരനായ വിജയ് ഭരദ്വാജിൻറെ ഓഫീസിൽ തലയ്ക്കു പോയിന്റ് ബ്ലാങ്കിൽ നിന്ന് തോക്കുകൊണ്ടുള്ള വെടിയേറ്റ്‌ മരിച്ചു

അവലംബംതിരുത്തുക

  1. http://zeenews.india.com/home/ansal-plaza-encounter-doctor-allowed-to-prove-it-was-fake_504356.html
  2. http://www.thehindu.com/thehindu/2002/11/08/stories/2002110804580100.htm
  3. http://www.pucl.org/Topics/Police/2002/ansal-plaza-sachar.htm
  4. http://indiatoday.intoday.in/story/delhi-ansal-plaza-fake-encounter-witness-hari-krishna-lands-in-trouble/1/206914.html
  5. http://www.frontline.in/static/html/fl1924/stories/20021206006211400.htm