അൺകാപ്പിങ്ങ് എന്നു പറയുന്നത് ഇൻറർനെറ്റ് സേവനദാതാക്കൾ നൽകുന്ന കേബിൾ മോഡം സെറ്റിഗ്സുകൾ മാറ്റി തൻറേതായ കോൺഫിഗറേഷൻ നൽകി ഉയർന്ന ബാൻഡ്-വിഡ്ത് തട്ടിയെടുക്കുന്ന പ്രവർത്തിയാണ്‌. അതായത് ഇതു വഴി 512kb/sec എന്ന നിരക്കിൽ വാങ്ങുന്ന പ്ലാൻ അൺകാപ്പിങ്ങ് മുഖേന 10MB/sec. എന്ന നിരക്കിലേക്ക് മാറ്റാൻ സാധിക്കും.

അൺകാപ്പിങ്ങ് നിയമപ്രകാരം കുറ്റമാണ്‌. കേബിൾ ഇൻറർനെറ്റ് സേവനദാതാക്കൾ അൺകാപ്പ് ചെയ്യപ്പെട്ട കേബിൾ മോഡം കണ്ടുപിടിക്കുന്നതിനായി രാത്രികാലങ്ങളിൽ പരിശോധന നടത്തുന്നത് പതിവാണ്‌. പിടിക്കപ്പെട്ടാൽ സേവനം മോഷ്ടിച്ചു എന്ന കാരണം ചുമത്തി ഉപയോക്താവിനെ അറസ്റ്റ് ചെയ്യാൻ നിയമമുണ്ട്.

രീതികൾതിരുത്തുക

പല രീതികൾ അൺകാപ്പിങ് നടത്താൻ ഉപയോഗിക്കുന്നു. വ്യാജ ടി.എഫ്.ടി.പി. സർവ്വർ മുഖേന കോൺഫിഗറേഷൻ ഫയൽ കേബിൾ മോഡത്തിലോക്ക് ഇൻസ്റ്റാൾ ചെയ്യുന്നു.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അൺകാപ്പിങ്ങ്&oldid=3623963" എന്ന താളിൽനിന്ന് ശേഖരിച്ചത്