അഹ്‌മദ് ജൗദത്ത് പാഷ

ഒട്ടോമൻ രാഷ്ട്രതന്ത്രജ്ഞൻ (1822-1895)

ഒരു ഓട്ടോമൻ പണ്ഡിതനും ബുദ്ധിജീവിയും ബ്യൂറോക്രാറ്റും ഭരണാധികാരിയും ചരിത്രകാരനുമായിരുന്നു അഹ്‌മദ് ജൗദത്ത് പാഷ (Ahmed Cevdet Paşa, 22 മാർച്ച് 1822 - 25 മെയ് 1895) [1] ഓട്ടോമൻ സാമ്രാജ്യത്തിന്റെ തൻസീമാത്ത് പരിഷ്കാരങ്ങളിൽ പ്രമുഖ പങ്ക് വഹിച്ച പാഷ, പാശ്ചാത്യ നിയമങ്ങളുടെ ഘടനയിലും മാതൃകയിലും ഇസ്ലാമിക നിയമത്തെ ആദ്യമായി ക്രോഡീകരിച്ച മെസെൽ കമ്മീഷന്റെ തലവനായിരുന്നു. [2] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മധ്യത്തിലും പല ആധുനിക അറബ് രാജ്യങ്ങളിലും ഒട്ടോമൻ സിവിൽ കോഡ് ആയിരുന്നു നിലനിന്നത്. [3] ടർക്കിഷ് കൂടാതെ അറബി, പേർഷ്യൻ, ഫ്രഞ്ച്, ബൾഗേറിയൻ ഭാഷകളിലും അദ്ദേഹം നിപുണനായിരുന്നു. [4] ചരിത്രം, നിയമം, വ്യാകരണം, ഭാഷാശാസ്ത്രം, യുക്തി, ജ്യോതിശാസ്ത്രം എന്നിവയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ അദ്ദേഹം എഴുതി. [4]

അഹ്‌മദ് ജൗദത്ത്

ജനനം(1822-03-22)22 മാർച്ച് 1822
മരണം25 മേയ് 1895(1895-05-25) (പ്രായം 73)
Constantinople (now Istanbul), Ottoman Empire
ദേശീയതOttoman
തൊഴിൽHistorian, statesman, sociologist, legist
അറിയപ്പെടുന്ന കൃതി
Mecelle, Tarih-i Cevdet [tr]
("History by Cevdet Pasha")
കുട്ടികൾAli Sedat
Fatma Aliye
Emine Semiye

ജീവിതരേഖ

തിരുത്തുക

1822 ൽ ഓട്ടോമൻ ബൾഗേറിയയിലെ ലോഫിയയിലാണ് അഹ്‌മദ് ജൗദത്ത് പാഷ ജനിച്ചത്. സൈനികവും ഭരണപരവും മതപരവുമായ ഉദ്യോഗസ്ഥരെന്ന നിലയിൽ ശ്രദ്ധേയമായ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. [5] അദ്ദേഹത്തിന്റെ മുത്തച്ഛന്റെ ആഗ്രഹമായിരുന്നു അഹ്‌മദ് ഇസ്‌ലാമികപഠനത്തിൽ നൈപുണ്യം നേടണമെന്നത്. അഹ്‌മദ് എന്ന യഥാർത്ഥനാമത്തോടൊപ്പം അധ്യാപകനായിരുന്ന സുലൈമാൻ ഫഹീ അഫൻദി, ജൗദത്ത് എന്ന് കൂട്ടിച്ചേർത്തു.[4]

  • ബൾഗേറിയയിലെ തുർക്കികൾ
  1. Shaw, Stanford Jay, and Ezel Kural Shaw. "The Era of Modern Reform: The Tanzimat, 1839-1876." History of the Ottoman Empire and Modern Turkey ... Vol. 2. Cambridge: Cambridge UP, 1977. 64–66. Print.
  2. Donohue, John J., and John L. Esposito. Foreword. Islam in Transition: Muslim Perspectives. New York: Oxford UP, 2007. N. pag. <http://www.isam.org.tr/documents/_dosyalar/_pdfler/islam_arastirmalari_dergisi/sayi19/154_156.pdf>.
  3. Van Eijk, Esther (2016). Family Law in Syria, Patriarchy, Pluralism and Personal Status Law (in ഇംഗ്ലീഷ്). I.B. Tauris. ISBN 978-1-78453-334-2.
  4. 4.0 4.1 4.2 Özgüdenli 2008, പുറങ്ങൾ. 639–640.
  5. Chambers, Richard L. "The Education of a Nineteenth-Century Ottoman Alim, Ahmed Cevdet Pasa." International Journal of Middle East Studies. 4th ed. Vol. 4. New York: Cambridge UP, 1973. 440-64. JSTOR 162314

ഉറവിടങ്ങൾ

തിരുത്തുക
  •  Özgüdenli, Osman G. (2008). "Jevdet Pasha". Encyclopaedia Iranica, Vol. XIV, Fasc. 6. pp. 639–640.
"https://ml.wikipedia.org/w/index.php?title=അഹ്‌മദ്_ജൗദത്ത്_പാഷ&oldid=3531903" എന്ന താളിൽനിന്ന് ശേഖരിച്ചത്