അഹ്മദലി മദനി

കേരളത്തിൽ നിന്നുള്ള പണ്ഡിതനും എഴുത്തുകാരനും

പണ്ഡിതൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്നു പി.കെ. അഹ്മദലി മദനി (ജൂൺ 16 1935-ജൂൺ 1 2013) കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെഎടിഎഫ്) സ്ഥാപക നേതാവും ദീർഘകാലം പ്രസിഡണ്ടുമായിരുന്നു. കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ട്രഷററുമായിരുന്നു. 1935 ജൂൺ 16 ന് വേങ്ങരയിൽ ജനിച്ചു. 2013 ജൂൺ 1 ന് അന്തരിച്ചു. [1]

പി.കെ അഹ്‌മദ്‌ അലി മദനി
ജനനം1935 ജൂൺ 16
വേങ്ങര
മരണം2013 ജൂൺ 1
കോട്ടക്കൽ
ദേശീയത ഇന്ത്യ
തൊഴിൽഅധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ
ജീവിതപങ്കാളി(കൾ)എൻ.വി. സൈനബ
കുട്ടികൾമുഹമ്മദ് സുഹൈൽ, സുഫ്‌യാൻ അബ്ദുസ്സലാം, സലീം അംലാസ്, ആയിശ സനിയ്യ, സലീല മറിയം, സമിയ്യ, സൽവ, സാജിന

ജീവിതരേഖ

തിരുത്തുക

1935 ജൂൺ 16ന് വേങ്ങര വലിയോറ പി.കെ. മുഹമ്മദ് അധികാരിയുടെയും കളപ്പാടൻ ബിയ്യക്കുട്ടിയുടെയും മകനായാണ് അഹ്മദലി മദനി ജനിച്ചത്. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിൽ നിന്നും ബിരുദം നേടിയ ശെഷം പെരുമ്പാവൂർ ഗവ. ഹൈസ്കൂൾ, അരീക്കോട് ഗവ. ഹൈസ്കൂൾ, വേങ്ങര ഗവ. ഹൈസ്കൂൾ, തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.[2] അറബിക് അധ്യാപക സംഘടനയായ കെ.എ.ടി.എഫിന്റെ അമരക്കാരനായി രണ്ട് പതിറ്റാണ്ട് പ്രവർത്തിച്ചു.

പ്രവർത്തന മേഖല

തിരുത്തുക

അറബി ഭാഷക്ക് അർഹമായ പരിഗണന നേടിയെടുക്കാനും ഭാഷാ പഠനരംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാനുമുള്ള പോരാട്ടത്തിൽ മുന്നണിയിലായിരുന്നു മദനി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ശിഷ്യന്മാരുള്ള മൌലവി മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. 1969 മുതൽ പത്ത് വർഷം കെ.എ.ടി.എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും തുടർന്ന് 1990 വരെ പ്രസിഡന്റുമായി സേവനമനുഷ്ടിച്ചു. അൽമനാർ മാസിക, അൽ ബുഷ്‌റ, സൌത്തുൽ ഇത്തിഹാദ് മാസിക തുടങ്ങിയവയുടെ പത്രാധിപരായിട്ടുണ്ട്. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് പ്രസിഡന്റ്, ജാമിഅ സലഫിയ്യ സെക്രട്ടറി,കെ എൻ എം വിദ്യാഭ്യാസ ബോർഡ് അംഗം, തിരൂരങ്ങാടി താലൂക്ക് ലൈബ്രറി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് വരുന്നു. കോഴിക്കോട് ലിവാഉൽ ഇസ്‌ലാം മസ്ജിദ്, ചെമ്മാട് സലഫി മസ്ജിദ് തുടങ്ങി വിവിധ പള്ളികളിൽ ഖതീബായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌.[3]


  1. മാധ്യമം ദിനപത്രം, 2013-02-06[പ്രവർത്തിക്കാത്ത കണ്ണി]
  2. http://deshabhimani.org/newscontent.php?id=305769[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-03.
"https://ml.wikipedia.org/w/index.php?title=അഹ്മദലി_മദനി&oldid=3987980" എന്ന താളിൽനിന്ന് ശേഖരിച്ചത്