അസ്‌കാരിസ് ലുമ്പ്രിക്കോയിഡ് എന്ന വിരയാണ് രോഗകാരി. ഇത് ഒരു ആന്തര പരാദമാണ്. മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. രോഗം പരത്തുന്നതിൽ പാറ്റയ്ക്കും ഈച്ചയ്ക്കും വലിയ പങ്കുണ്ട്. കുടലിലാണ് ഈ വിര ജീവിക്കുന്നത്. വിരകളുടെ മുട്ടകൾ മലത്തോടൊപ്പം മണ്ണിൽ എത്തിയാൽ അത് ജലത്തിൽ കലരാനുള്ള സാധ്യതയുണ്ട്. രോഗം പകരുന്ന വഴി ഇങ്ങനെയാണ്. കക്കൂസിന് പുറത്ത് മലവിസർജ്ജനം നടത്തുമ്പോഴാണ് ഈ വിര പകരാനുള്ള സാഹചര്യം വർദ്ധിക്കുന്നത്. കുടലിൽ ആന്തരപരാദമായി ജീവിക്കുന്ന വിര ആഹാരം കണ്ടെത്തുന്നത് ആതിഥേയജീവിയായ മനുഷ്യശരീരത്തിൽ നിന്നാണ്.[1]

അസ്‌കാരിയാസിസ്
സ്പെഷ്യാലിറ്റിInfectious diseases, helminthologist Edit this on Wikidata

85 ശതമാനം കേസുകളിലും ഈ അണുബാധയ്ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല.[2] എന്നാൽ വിരകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗലക്ഷണങ്ങൾ വർദ്ധിക്കുകയും രോഗത്തിന്റെ തുടക്കത്തിൽ ശ്വാസതടസ്സവും പനിയും ഉണ്ടാവുകയും ചെയ്യും. വയറുവേദന, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങൾ ഇവയ്ക്ക് ശേഷം ഉണ്ടാകാം. ഈ അണുബാധ കുട്ടികളെയാണ് സാധാരണയായി ബാധിക്കുന്നത്. ഇത് അവരിൽ ശരീരഭാരത്തിന്റെ കുറവ്, പോഷകാഹാരക്കുറവ്, പഠനത്തിനുള്ള പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം.[2][3][4]

  1. Dold, C; Holland, CV (Jul 2011). "Ascaris and ascariasis". Microbes and infection / Institut Pasteur. 13 (7): 632–7. doi:10.1016/j.micinf.2010.09.012. PMID 20934531.
  2. 2.0 2.1 Dold C, Holland CV (July 2011). "Ascaris and ascariasis". Microbes and Infection. 13 (7): 632–7. doi:10.1016/j.micinf.2010.09.012. hdl:2262/53278. PMID 20934531.
  3. Hagel I, Giusti T (October 2010). "Ascaris lumbricoides: an overview of therapeutic targets". Infectious Disorders Drug Targets. 10 (5): 349–67. doi:10.2174/187152610793180876. PMID 20701574.
  4. "Soil-transmitted helminth infections Fact sheet N°366". World Health Organization. June 2013. Archived from the original on 2014-02-21.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അസ്‌കാരിയാസിസ്&oldid=4119053" എന്ന താളിൽനിന്ന് ശേഖരിച്ചത്