അബൂബക്കർ സിദ്ധീഖിൻറെ മകളും വനിതാ സ്വഹാബികളിൽ പ്രമുഖയുമായ വ്യക്തിത്വമായിരുന്നു അസ്മ ബിൻത് അബൂബക്ർ (അറബി: أسماء بنت أبي بكر), (c. 595 – 692 CE)

കുടുംബം

തിരുത്തുക

അബൂബക്കറിൻറെ മകളായിരുന്നു അസ്മ. ഖൈല ബിൻത് അബ്ദു-അൽ-ഉസ്സ , ആയിരുന്നു മാതാവ് . അബ്ദുള്ള ബിൻ അബീ ബക്കർ ആയിരുന്നു സഹോദരൻ. അവളുടെ അർദ്ധസഹോദരിയായിരുന്നു ആയിശയും ഉമ്മു ഖുൽസും ബിൻത് അബീ ബക്കറും. അർദ്ധ സഹോദരന്മാരായിരുന്നു അബ്ദുറഹിമാൻ ഇബിൻ അബീബക്കർ, മുഹമ്മദ് ഇബിൻ അബീബക്കർ എന്നിവർ. കിനാന ഗോത്രത്തിലെ ഉമ്മു റുമാൻ ബിൻത് അമിർ ആയിരുന്നു രണ്ടാനമ്മ. കൂടെപ്പിറക്കാത്ത സഹോദരനായിരുന്നു അൽ-തുഫൈൽ ഇബിൻ അൽ-ഹരിത് അൽ-അസ്ദി[1]. ഇബിൻ ഖദീറിൻറെയും ഇബിൻ അസാക്കിറിൻറെയും അഭിപ്രായത്തിൽ ആയിശയേക്കാൾ പത്ത് വയസ്സ് മൂത്തവളായിരുന്നു അസ്മ[2][3][4][5][6][7].

ജീവചരിത്രം

തിരുത്തുക

ആദ്യ കാല ജീവിതം: 595–610

തിരുത്തുക

ഇസ്ലാമിനു മുമ്പുള്ള ജാഹിലിയ്യ കാലത്ത് വിവാഹമോചിതരായവരായിരുന്നു അസ്മയുടെ രക്ഷിതാക്കൾ.[8] എങ്കിലും അവർ പിതാവിൻറെ വീട്ടിലാണ് കഴിഞഞത്..[9]

മക്കയിൽ ഇസ്ലാം: 610–622

തിരുത്തുക

ആദ്യ കാലത്ത് ഇസ്ലാം സ്വീകരിച്ച വ്യക്തികളിലൊരാളായിരുന്നു അസ്മ.

622 ൽ മദീനയിലേക്കുള്ള പാലായനത്തിനിടെ പ്രവാചകനും അബൂബക്കറും ഥൗർ ഗുഹയിൽ താമസിച്ചപ്പോൾ ഇരുട്ടിൻറെ മറവിൽ അവർക്ക് ഭക്ഷണം കൊണ്ടുപോയി കൊടുത്തത് അസ്മയായിരുന്നു. പ്രവാചകൻ മുഹമ്മദും അബൂബക്കര് എന്നവരും ഗുഹ വിട്ട് പോയപ്പോൾ സാധനങ്ങലെല്ലാം രണ്ട് തുകലിലാക്കി ബുദ്ധിപരമായി കടത്തി. അസ്മയുടെ ഈ ബുദ്ധിയാണ് പ്രവാചകൻ അവർക്ക് ദാത്ത് അൻ നിതഖൈൻ എന്ന് വിശേഷിപ്പിച്ചത്.

ഹിജ്റക്കു മുമ്പായി വിവാഹം ചെയ്തു.അൽ സുബൈറ്‍ ഇബിൻ‍ അൽ അവ്വാമിനെയാണ് വിവാഹം ചെയ്തത്.[10] കുറച്ചു മാസങ്ങൾക്ക് ശേഷം അവൾ മദീനയിൽ വെച്ച് അദ്ദേഹത്തോടൊപ്പം ചേർന്നു.[11]

യർമൂക്ക് യുദ്ധം

തിരുത്തുക

636 ലെ യാർമുക് യുദ്ധം സൈനിക ചരിത്രത്തിലെ ഏറ്റവും നിർണായകമായ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മുസ്ലീങ്ങളെക്കാൾ കൂടുതൽ ബൈസന്റൈൻസ് ഉണ്ടായിരുന്നുവെങ്കിലും, സ്ത്രീകളുടെയും ചെറുപ്പക്കാരായ ആൺകുട്ടികളുടെയും സഹായത്തോടെ മുസ്‌ലിങ്ങൾ ബൈസന്റൈന് സാമ്രാജ്യത്തെ സിറിയയിൽ നിന്ന് പുറത്താക്കി.[12]പരാജയപ്പെട്ടാൽ ബൈസന്റൈൻസ് തങ്ങളെ അടിമകളാക്കുമെന്ന് ഭയന്ന് സ്ത്രീകൾ പോരാടി.[13]

ഹിന്ദ് ബിൻത് ഉത്ബാ, ആസ്മാ ബിൻത് അബൂബക്കർ തുടങ്ങിയ സ്ത്രീകൾ യർമുക് യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ചു.[14][15] ആദ്യകാല ചരിത്രങ്ങൾ അസ്മയുടെ ധീരതയ്ക്ക് വലിയ ആദരവ് അർപ്പിക്കുന്നു.  [അവലംബം ആവശ്യമാണ്]ഖുറൈഷ് സ്ത്രീകൾ പുരുഷന്മാരേക്കാൾ കഠിനമായി പോരാടിയതായി ചരിത്രകാരനായ അൽ-വഖിദി രേഖപ്പെടുത്തുന്നു.

  1. Muhammad ibn Saad, Tabaqat, vol. 8.
  2. Dameshghi, Ibn Kasir. Albedayat wa Alnahaya. pp. chapter 8, page 345.
  3. Asqalani, Ibn_Hajar. al-Isaba fi tamyiz al-Sahaba. p. 1810.
  4. Ibn Hajar Asqalani, Tahdhib al-Tahdhib, p. 654, Arabic, Bab fi’l-nisa’, al-harfu’l-alif
  5. Al-Dhahabi, Muhammad ibn Ahmad. Siyar a`lam al-nubala'. pp. Vol 2, 289.
  6. Kathir, Ibn (1986). "the Beginning and the End". Original text: وكانت هي وأختها عائشة وأبوها أبو بكر الصديق، وجدها أبو عتيق، وابنها عبد الله، وزوجها الزبير صحابيين رضي الله عنهم. وقد شهدت اليرموك مع ابنها وزوجها، وهي أكبر من أختها عائشة بعشر سنين.
    English translation: She, her sister Aisha, her father Abu Bakr, her grandfather Abu Atiq, her son Abdullah, and her husband al-Zubair were Companions - God bless them -. She participated in the Battle of Yarmouk with her son and her husband, and she is ten years older than her sister Aisha.
  7. 'Asakir, Ibn (1998). History of Damascus. p. 8.
  8. Bewley/Saad p. 178.
  9. Al-Tabari vol. 39 p. 172.
  10. "Family Tree Abu bakr". Quran search online. Retrieved 28 September 2012.
  11. Bewley/Saad p. 177.
  12. Nafziger, George F.; Walton, Mark W. (2003). Islam at war: a history. Westport (Conn.): Praeger. pp. 6, 30. ISBN 978-0-275-98101-3.
  13. Islamic Conquest of Syria: A translation of Fatuhusham by al-Imam al-Waqidi Translated by Mawlana Sulayman al-Kindi Page 331-332 "Kalamullah.Com | the Islamic Conquest of Syria (Futuhusham) | al-Imam al-Waqidi". Archived from the original on 2013-10-12. Retrieved 2013-09-24.
  14. Islamic Conquest of Syria: A translation of Fatuhusham by al-Imam al-Waqidi Translated by Mawlana Sulayman al-Kindi Pages 325, 331-334, 343–344, 352–353 "Kalamullah.Com | the Islamic Conquest of Syria (Futuhusham) | al-Imam al-Waqidi". Archived from the original on 2013-10-12. Retrieved 2013-09-24.
  15. al-Baladhuri 892 [19–20] from The Origins of the Islamic State, being a translation from the Arabic of the Kitab Futuh al-Buldha of Ahmad ibn-Jabir al-Baladhuri, trans. by P. K. Hitti and F. C. Murgotten, Studies in History, Economics and Public Law, LXVIII (New York, Columbia University Press, 1916 and 1924), I, 207–211 "Medieval Sourcebook: Al-Baladhuri: The Battle of the Yarmuk (636)". Archived from the original on 2013-10-11. Retrieved 2016-02-07.
"https://ml.wikipedia.org/w/index.php?title=അസ്മ_ബിൻത്_അബു_ബക്കർ&oldid=4136544" എന്ന താളിൽനിന്ന് ശേഖരിച്ചത്