അസീസ് കൗർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അസീസ് കൗർ ഒരു ഇന്ത്യൻ പിന്നണിഗായികയാണ്. അവർ "ഇന്ത്യൻ ഐഡൽ", "ആവാസ് പഞ്ചാബ് ദി" പോലെയുള്ള നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്തിരുന്നു. വളരെ ചെറുപ്പം മുതൽ ഒരു പിന്നണിഗായികയാവുക എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. അഞ്ചാമത്തെ വയസിൽ അവർ ഗുർബാനി (സിഖ് മത സങ്കീർത്തനം) പാടാറുണ്ടായിരുന്നു. 2014 ഒക്ടോബറിൽ പുറത്തിറങ്ങിയ “തമാഞ്ചി” എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അതുമുതൽ നിരവധി സംഗീതസംവിധായകരോടൊപ്പം ഏതാനും ബോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധേയങ്ങളായി ഗാനങ്ങൾ ആലപിച്ചു.
അസീസ് കൗർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | അസീസ് കൗർ |
ജനനം | പാനിപ്പത്ത്, ഹരിയാന, ഇന്ത്യ | സെപ്റ്റംബർ 26, 1988
തൊഴിൽ(കൾ) | പിന്നണി ഗായിക |
വർഷങ്ങളായി സജീവം | 2016 |
ലേബലുകൾ | സീ മ്യൂസിക് കമ്പനി |
ആദ്യകാലജീവിതം
തിരുത്തുകഹരിയാനയിലെ പാനിപ്പത്തിൽ 1988 സെപ്റ്റംബർ 26 നാണ് അസീസ് കൌർ ജനിച്ചത്. അഞ്ചാമത്തെ വയസിൽ ഗാനങ്ങൾ ആലപിച്ചുതുടങ്ങി. പിതാവിൻറെ പ്രേരണയാലാണ് അവർ സംഗീതരംഗത്ത് എത്തിച്ചേർന്നത്. അവർ വളർന്നപ്പോൾ സംഗീതം തൊഴിലായി സ്വീകരിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ജലന്ധറിലുള്ള ഉസ്താദ് പുരൺ ഷാഹ്കോട്ടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചിരുന്നു.
ഗാനങ്ങൾ
തിരുത്തുകDildara Reprise: Tamanchey
Na Jane Kya Hai Tumse Wasta: Kuch Kuch Locha Hai
Mohabbat Yeh- Ishqedarriyaan
Bandeyaa Reprise: Jazbaa
Bol Na: Kapoor & Sons
Satguru Nanak Pargateya : Chaar Sahibzaade
Ikk Kudi (Asees Kaur Version) : Udta Punjab
ആൽബങ്ങൾ
തിരുത്തുകSakhiyo Saheladio
Kar Kirpa Meloh Ram
Wadi Teri Wadeyai
Daata Oh Na Mangiye
Yaara Ve- Single with Krsna Solo
Tu Jo Paas Mere - Duet with Krsna Solo
Asees Kaur Versions:
"Chunar" (ABCD 2)
"Ashq Na Ho" (Holiday)
"Judaa" (Ishqedarriyaan)