അസംപ്ഷൻ ഓഫ് ദി വിർജിൻ (ബോട്ടിസിനി)
1475 - 1476 നും ഇടയിൽ ഫ്രാൻസെസ്കോ ബോട്ടിസിനി ചിത്രീകരിച്ച വുഡ് പാനലിലെ ടെമ്പറ ചിത്രമാണ് അസംപ്ഷൻ ഓഫ് ദി വിർജിൻ. ഇത് മേരിയുടെ സ്വർഗ്ഗാരോഹണത്തെ ചിത്രീകരിക്കുന്നു. ഫ്ലോറൻസിലെ ഒരു പള്ളിയുടെ ബലിപീഠത്തിനായി നിയോഗിക്കപ്പെട്ട ഈ ചിത്രം ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ശിഷ്യന്മാർ മറിയയുടെ ലില്ലിപ്പൂക്കൾ നിറച്ച ശവകുടീരത്തിന് ചുറ്റും വിസ്‌മയാവഹമായി ഒത്തുകൂടുന്നു. ഈ ചിത്രത്തിൽ ഇടതുവശത്ത് മുട്ടുകുത്തിയ രീതിൽ ചിത്രീകരണത്തിനായി നിയോഗിച്ച മാറ്റിയോ പാൽമറിയുടെയും, വലതുവശത്ത് ഭാര്യയുടെയും ചായാചിത്രങ്ങളുണ്ട്. മുകളിലുള്ള സ്വർഗ്ഗത്തിൽ, മാലാഖമാരുടെ ഒൻപത് ഗായകസംഘങ്ങളാൽ ചുറ്റപ്പെട്ട, മുട്ടുകുത്തിയ അമ്മയെ അനുഗ്രഹിക്കാനായി യേശു കൈ ഉയർത്തുന്നു.
യേശുവിനും മറിയയ്ക്കും ചുറ്റുമുള്ള ദൂതന്മാരിൽ വിശുദ്ധന്മാരും ഉൾപ്പെടുന്നു. പാൽമിയേരിയുടെ കവിതയായ ലാ സിറ്റെ ഡി വീറ്റയ്‌ക്കൊപ്പം, വിശുദ്ധന്മാരെ മാലാഖമാരുമായി കൂട്ടിക്കലർത്തുന്നത് ദാതാവായ പാൽമിയേരിയുടെ യാഥാസ്ഥിതികതയെക്കുറിച്ചും ഒരുപക്ഷേ ചിത്രകാരനായ ബോട്ടിസിനിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തി.[1]
കൂടുതൽ വായനയ്ക്ക്
തിരുത്തുക- History of Painting in Italy by Crowe, Joseph Archer and Giovanni Battista Cavalcaselle
- Descriptive and historical catalogue of the pictures in the National Gallery: with biographical notices of the painters - Foreign schools; National Gallery, 1906