അസംഖാൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

സമാജ്‍വാദി പാർട്ടിയുടെ മുതിർന്ന നേതാവും ഉത്തർപ്രദേശ് മന്ത്രിസഭയിലെ അംഗവുമാണ് അസംഖാൻ.1948 ആഗസ്റ്റ് 14ന് ഉത്തർപ്രദേശിലെ രാം പൂറിലാണ് അസംഖാന്റെ ജനനം. എട്ട് തവണ ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിവാദങ്ങൾ

തിരുത്തുക

അസംഖാന്റെ പല പരാമർശങ്ങളും പ്രസംഗങ്ങളും ദേശീയതലത്തിൽത്തന്നെ വൻ വിവാദങ്ങളായിട്ടുണ്ട്.2014 ലോക്സഭാതിരഞ്ഞെടുപ്പ് സമയത്ത് കാർഗിൽ യുദ്ധം വിജയിച്ചത് ഹിന്ദുസൈനികരല്ല മുസ്ലിം സൈനികരാണ് എന്ന അദ്ദേഹത്തിന്റെ പരാമർശം വൻ വിവാദമായി.സഞ്ചയ് ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ദുർമരണങ്ങൾ അടിയന്തരാവസ്തയ്ക്കും ശിലാന്യാസത്തിനും അല്ലാഹു കൊടുത്ത ശിക്ഷയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി[1].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-14. Retrieved 2014-08-03.
"https://ml.wikipedia.org/w/index.php?title=അസംഖാൻ&oldid=4018801" എന്ന താളിൽനിന്ന് ശേഖരിച്ചത്