പ്രവാസി ഭാരതീയ സമ്മാനത്തിന് അർഹനായ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമാണ് അഷ്‌റഫ് താമരശ്ശേരി . ഗൾഫിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പ്രവാസികൾക്ക് അഷ്‌റഫ് ചെയ്യുന്ന സേവനങ്ങളാണ് പരിഗണിച്ചത്.[1]

അഷ്‌റഫ് താമരശ്ശേരി
ജനനം
താമരശ്ശേരി, കോഴിക്കോട്, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹ്യ പ്രവർത്തകൻ

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ ഇദ്ദേഹം 16 വർഷമായി അജ്മാനിലാണ് പ്രവർത്തിക്കുന്നത്. യു.എ.ഇയിൽവെച്ച് മരണപ്പെട്ട രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹം അഷ്റഫ് നാട്ടിലെത്തിച്ചിട്ടുണ്ട്. അഷ്റഫിൻെറ ജീവിതത്തെ കുറിച്ച് 'പരേതർക്കൊരാൾ' എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക
  • പ്രവാസി ഭാരതീയ സമ്മാനം (2014)
  1. "അഷ്‌റഫ് താമരശ്ശേരിക്ക് പ്രവാസി ഭാരതീയ സമ്മാൻ". www.mathrubhumi.com. Archived from the original on 2015-01-11. Retrieved 9 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=അഷ്‌റഫ്_താമരശ്ശേരി&oldid=3623874" എന്ന താളിൽനിന്ന് ശേഖരിച്ചത്