ഹൈന്ദവശാസ്ത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന എട്ട് തരം വിവാഹങ്ങളാണ് ഇവ. ഇവയിൽ ചിലത് ശ്രേഷ്ഠവും മറ്റുചിലത് നിന്ദ്യവുമാണ്.[അവലംബം ആവശ്യമാണ്]

ബ്രഹ്മം

തിരുത്തുക

പിതാവ് സർവാലംകൃതയായ കന്യകയെ സർവഗുണസമ്പന്നനായ വരന് പ്രതിഫലമൊന്നുമില്ലാതെ നൽകുന്നതാണ് ബ്രാഹ്മവിവാഹം.

യാഗത്തിനിടയ്ക്ക്, യാഗം ചെയ്യുന്ന വരന് കന്യകയെ നല്കുന്നതാണ് ദൈവം.

ആർഷത്തിൽ ഒരു പശുവിനെ സ്വീകരിച്ച് പിതാവ് പകരം പുത്രിയെ വരന് നല്കുന്നു.

പ്രാജപത്യം

തിരുത്തുക

`ഇവളോടൊന്നിച്ച് ധർമം ആചരിച്ചാലും' എന്നു പറഞ്ഞ് വരന് കന്യകയെ നൽകുന്ന വിവാഹമാണ് പ്രാജാപത്യം

ഗാന്ധർവം

തിരുത്തുക

പ്രേമബദ്ധരായ യുവമിഥുനങ്ങൾ സ്വേച്ഛയാ നടത്തുന്ന വിവാഹമാണ് ഗാന്ധർവം.

രാക്ഷസം

തിരുത്തുക

വിവാഹത്തിനിഷ്ടമില്ലാതെ നിലവിളിക്കുന്ന കന്യകയെ ബലമുപയോഗിച്ചു തട്ടിക്കൊുപോകുന്നതാണ് രാക്ഷസം.

കന്യകയുടെ പിതാവിനും ബന്ധുക്കൾക്കും ധനം കൊടുത്ത് വരൻ കന്യകയെ വിവാഹം ചെയ്യുന്നതാണ് ആസുരം.

കന്യക ഉറങ്ങിക്കിടക്കുമ്പോഴോ ബോധരഹിതയായിക്കിടക്കുമ്പോഴോ അവളെ പ്രാപിക്കുന്നതാണ് പൈശാചം.


രാക്ഷസവും പൈശാചവുമാണ് ഏറ്റവും ഹീനമായത്.

"https://ml.wikipedia.org/w/index.php?title=അഷ്ടവിധ_വിവാഹങ്ങൾ&oldid=3230913" എന്ന താളിൽനിന്ന് ശേഖരിച്ചത്