അഷുതോഷ് മ്യൂസിയം ഓഫ് ഇന്ത്യൻ ആർട്ട്
ആർട്ട് മ്യൂസിയം
ഇന്ത്യയിലെ കൊൽക്കത്തയിലെ (മുമ്പ് കൽക്കട്ട) കോളേജ് സ്ട്രീറ്റിലുള്ള കൽക്കട്ട സർവകലാശാലയുടെ പ്രധാന കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു ആർട്ട് മ്യൂസിയമാണ് അഷുതോഷ് മ്യൂസിയം ഓഫ് ഇന്ത്യൻ ആർട്ട്. 1937-ൽ സ്ഥാപിതമായ ഇത് ഇന്ത്യയിലെ ഏതൊരു സർവകലാശാലയിലെയും ആദ്യത്തെ പൊതു മ്യൂസിയമാണ്.[1] തുടർച്ചയായി നാല് പ്രാവശ്യം രണ്ട് വർഷം വീതവും (1906-1914) അഞ്ചാമത്തെ രണ്ട് വർഷവും (1921-23) സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന സർ അശുതോഷ് മുഖർജിയുടെ പേരിലാണ് സർവകലാശാല മ്യൂസിയം അറിയപ്പെടുന്നത്. ബംഗാൾ കലയ്ക്ക് പ്രത്യേക ഊന്നൽ നൽകി ഇന്ത്യൻ കലയുടെ വിവിധ ഘട്ടങ്ങളുടെ മാതൃകകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു മ്യൂസിയത്തിന്റെ ലക്ഷ്യം.[2]
അവലംബങ്ങൾ
തിരുത്തുക- ↑ "Asutosh Museum of Indian Art". Museum. University of Calcutta. Archived from the original on 2007-02-04. Retrieved 2007-04-05.
- ↑ Goswami, Niranjan (2012). "Asutosh Museum of Indian Art". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.