ഇന്ത്യയിലെ ആദ്യത്തെ ഉൽക്കാ ശാസ്ത്രജ്ഞനാണ് ഡോ. അശ്വിൻ ശേഖർ. ഉൽക്കാ പഠനത്തിൽ സുപ്രധാന പഠനങ്ങൾ നടത്തി. 2016 ൽ 'ത്രീ ബോഡി റെസൊണൻസ് സിദ്ധാന്തം' പ്രസിദ്ധീകരിച്ചു. പെർസീയേദ് ഉൽക്കാവർഷത്തിന്റെ തീവ്രതയുടെയും വരവും പ്രവചിക്കാൻ ജ്യോതി ശാസ്ത്രജ്ഞർ അവലംബിക്കുന്നത് ഈ സിദ്ധാന്തത്തെയാണ്. [1]പാരീസിൽ ഒബ്സർവേറ്ററി ഉൽക്കാ പഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് ഡോ. അശ്വിൻ ശേഖർ.

ജീവിതരേഖ തിരുത്തുക

ബഹ്‌റൈനിൽ കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയുടെ ചുമതലക്കാരനായ ശേഖർ സേതുമാധവന്റെയും അനിതയുടെയും മകനാണ്‌. ചെർപ്പുളശേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു അശ്വിന്റെ സ്കൂൾ പഠനം. തിരുവനന്തപുരം എംജി കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദവും തമിഴ്നാട് വിഐടിയിൽനിന്ന് എംഎസ്‌സിയും ബംഗളൂരു ക്രൈസ്റ്റ് കോളേജിൽനിന്ന് എംഫിലും നേടി. 2014 ൽ ബ്രിട്ടനിലെ ബെൽഫാസ്റ്റിൽ ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി. എടുത്ത അശ്വിൻ, നോർവെയിൽ ഓസ്ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 'സെലസ്റ്റിയൽ മെക്കാനിക്‌സി'ൽ പോസ്റ്റ് ഡോക്ടറൽ പഠനം 2018 ൽ പൂർത്തിയാക്കി. അമേരിക്കൻ അസ്‌ട്രോണമിക്കൽ സൊസൈറ്റിയും അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്‌സും ചേർന്ന് നൽകുന്ന പ്രസിദ്ധമായ 'ദാന്നി ഹൈനമാൻ പ്രൈസ്' നിശ്ചയിക്കുന്ന ആറംഗ ജൂറിയിൽ അംഗമാണ്

അശ്വിന്റെ ജ്യോതിശാസ്ത്ര സംഭാവനകളെ മുൻ നിർത്തി രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന (ഐ.എ..യു) ഒരു ഛിന്ന ഗ്രഹത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു.[2]

"ഛിന്നഗ്രഹം 33938' തിരുത്തുക

യുഎസിലെ അരിസോണയിൽനടന്ന രാജ്യാന്തരസമ്മേളനത്തിലാണ്‌ വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ വലയം ചെയ്യുന്ന വ്യത്യസ്ത ഛിന്നഗ്രഹ മേഖലയിൽപ്പെട്ട 33938 ഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്‌. 2000 ജൂണിൽ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് സൂര്യനെ വലയം വെക്കാൻ 4.19 വർഷം വേണം.

ത്രീ ബോഡി റെസൊണൻസ് സിദ്ധാന്തം തിരുത്തുക

അവലംബം തിരുത്തുക

  1. https://www.thehindu.com/sci-tech/science/meet-kerala-astronomer-aswin-sekhar-whose-name-shines-bright-on-an-asteroid/article67175521.ece
  2. സൗരയൂഥത്തിലെ അശ്വിൻ ശേഖർ, ജോസഫ് ആന്റണി, മാതൃഭൂമി ആഴ്ചപ്പതിപ്പ്,ലക്കം 23, ഓഗസ്റ്റ് 2023
"https://ml.wikipedia.org/w/index.php?title=അശ്വിൻ_ശേഖർ&oldid=3957799" എന്ന താളിൽനിന്ന് ശേഖരിച്ചത്