മുംബൈയിൽ നിന്നുള്ള ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ഗായികയാണ് വിദുഷി അശ്വിനി ഭിഡെ-ദേശ്പാണ്ഡെ (ജനനം 7 ഒക്ടോബർ 1960). അവർ ജയ്പൂർ-ആത്രൗലി ഘരാന പാരമ്പര്യത്തിൽ പെടുന്നു.

അശ്വിനി ഭിഡെ-ദേശ്പാണ്ഡെ
Vidushi Ashwini Bhide-Deshpande
രാജറാണി മ്യൂസിക് ഫെസ്റ്റിവൽ -2016, ഭുവനേശ്വർ, ഒഡീഷ - അശ്വിനി ഭീഡെ-ദേശ്പാണ്ഡെ കച്ചേരി നടത്തുന്നു.
രാജറാണി മ്യൂസിക് ഫെസ്റ്റിവൽ -2016, ഭുവനേശ്വർ, ഒഡീഷ - അശ്വിനി ഭീഡെ-ദേശ്പാണ്ഡെ കച്ചേരി നടത്തുന്നു.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAshwini Govind Bhide
ജനനം (1960-10-07) 7 ഒക്ടോബർ 1960  (64 വയസ്സ്)
ഉത്ഭവംMumbai, India
വിഭാഗങ്ങൾKhayal, Bhajans, Thumris
തൊഴിൽ(കൾ)Hindustani classical vocalist
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1980–present
വെബ്സൈറ്റ്http://www.ashwinibhide.in

ആദ്യകാല ജീവിതവും സംഗീതപരിശീലനവും

തിരുത്തുക

ശക്തമായ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ മുംബൈയിൽ ജനിച്ച അശ്വിനി നാരായണറാവു ദാതാറിന്റെ നേതൃത്വത്തിൽ ചെറുപ്പത്തിലേ ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം ആരംഭിച്ചു. തുടർന്ന് അവർ ഗന്ധർവ മഹാവിദ്യാലയത്തിൽ നിന്ന് തന്റെ സംഗീത വിശാരദ് പൂർത്തിയാക്കി. അന്നുമുതൽ, അമ്മ മാണിക് ഭിഡെയിൽ നിന്ന് ജയ്പൂർ-ആത്രൗലി രീതിയിൽ അവർ സംഗീതം പഠിക്കുന്നു. 2009 ൽ മരിക്കുന്നതുവരെ അശ്വിനിക്ക് രത്‌നാകർ പൈയിൽ നിന്ന് മാർഗ്ഗനിർദ്ദേശം ലഭിച്ചു.

വിദ്യാഭ്യാസം

തിരുത്തുക

മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഭിഡെ-ദേശ്പാണ്ഡെ, ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ നിന്നും ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി, അഖിൽ ഭാരതീയ ഗന്ധർവ മഹാവിദ്യാലയ മണ്ഡലത്തിൽ നിന്നുള്ള സംഗീത വിശാരദും സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടി. 

സംഗീതജീവിതം

തിരുത്തുക

ഡോക്ടറേറ്റ് പൂർത്തിയാകുന്നതുവരെ അശ്വിനി സംഗീതത്തിലെ ഒരു പ്രൊഫഷണൽ കരിയർ പോലും പരിഗണിച്ചില്ല. സഞ്ജീവ് അഭ്യങ്കറുമൊത്തുള്ള അവരുടെ 'ജസ്രംഗി ജുഗൽബന്ദി കച്ചേരികൾ' പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ടൊറന്റോയിലെ രാഗ്-മാലാ മ്യൂസിക് സൊസൈറ്റിക്കായി 2019 ൽ കാനഡയിലെ ടൊറന്റോയിലെ ആഗാ ഖാൻ മ്യൂസിയം ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രശസ്തമായ വേദികളിൽ അശ്വിനി ഭിഡെ-ദേശ്പാണ്ഡെ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.[1]

സംഗീത ശൈലി

തിരുത്തുക

ജയ്പൂർ-ആത്രൗലി, മേവതി, പട്യാല ഘരാനകളിൽ നിന്നുള്ള സ്വാധീനം കാരണം, അശ്വിനി സ്വന്തമായി ഒരു സംഗീത ശൈലി സൃഷ്ടിച്ചു. മൂന്ന് സ്ഥായികളിലും അവർക്ക് അനായാസമായി പാടാനാവും.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • രാഗരചനാഞ്ജലി (രാജൻസ പ്രകാശൻ; 2004) - സ്വയം രചിച്ച ബാൻഡിഷുകളുടെ പുസ്തകവും സിഡിയും
  • രാഗരചനാഞ്ജലി 2 (രാജൻസ പ്രകാശൻ; 2010) - സ്വയം രചിച്ച ബാൻഡിഷുകളുടെ പുസ്തകവും സിഡിയും
  • മാഡം ക്യൂറി - मादाम क्युरी (2015) - മേരി ക്യൂറിയുടെ ഈവ് ക്യൂറിയുടെ ജീവചരിത്രത്തിന്റെ മറാത്തി വിവർത്തനം. [2]
  1. "Ashwini Bhide Deshpande at the Aga Khan Museum (April 27, 2019)". Aga Khan Museum (in ഇംഗ്ലീഷ്). Archived from the original on 2021-07-30. Retrieved 2020-11-03.
  2. https://www.mid-day.com/articles/book-on-physicist-marie-curie-now-translated-in-marathi/16175193

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക