മഹാഭാരത ഗ്രന്ഥത്തിലെ പതിനാലാമത്തെ അദ്ധ്യായമാണ് അശ്വമേധിക പർവ്വം. [1]

യുദ്ധശേഷം ഗുരുജനങ്ങളെ വധിച്ച മഹാപാപത്തിൽ നിന്നും രക്ഷനേടുന്നതിനു എന്താണ് മാർഗ്ഗമെന്നു യുധിഷ്ഠിരൻ ചോദിച്ചതിന് ഉത്തരമായി അശ്വമേധയാഗം വിധിപോലെ നടത്തുവാൻ വ്യാസമുനി ഉപദേശിക്കുന്നു . അതനുസരിച്ചു യുധിഷ്ഠിരൻ അനുഷ്ഠിക്കുന്ന അശ്വമേധയാഗത്തിന്റെ വിശദവിവരങ്ങളും, വ്യാസന്റെയും കൃഷ്ണന്റെയും ഉപദേശങ്ങളും , അവർ പറയുന്ന ഉപകഥകളും ചേർന്നതാണ് അശ്വമേധികപർവ്വം .

അശ്വമേധിക പർവ്വം , അനുഗീതാപർവ്വം തുടങ്ങിയ രണ്ടു ഉപപർവ്വങ്ങളായി ഇത് വിഭജിക്കപ്പെട്ടിരിക്കുന്നു .

അശ്വമേധിക പർവ്വത്തിൽ സംവർത്തമരുത്തീയം കഥയും , കൃഷ്‌ണധർമ്മസംവാദവും, ഹസ്തിനപുരപ്രവേശം , കൃഷ്ണാർജ്ജുനവിനോദം എന്നിവയും അടങ്ങിയിരിക്കുന്നു .

അനുഗീതാപർവ്വത്തിൽ , സിദ്ധകാശ്യപസംവാദം , ബ്രാഹ്മണഗീത , ഗുരുശിഷ്യസംവാദം , ഋഷിപ്രശ്നം , ഉത്തങ്കോപാഖ്യാനം , കുണ്ഡലാഹരണം , കൃഷ്ണന്റെ ദ്വാരകാപ്രവേശം , വാസുദേവസാന്ത്വനം , വ്യാസസാന്ത്വനം , ദ്രവ്യാനയനാരംഭം , പരീക്ഷിത്തിന്റെ ജനനം , യജ്ഞസാമഗ്രി സമ്പാദനം , അശ്വാനുസരണം , അശ്വമേധാരംഭം , അശ്വമേധക്രിയ , നകുലോപാഖ്യാനം , അഗസ്ത്യയജ്ഞം എന്നിവയും ഉൾക്കൊണ്ടിരിക്കുന്നു .

അവലംബം തിരുത്തുക

  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=അശ്വമേധികപർവ്വം&oldid=2412321" എന്ന താളിൽനിന്ന് ശേഖരിച്ചത്