അശോക് സെൽവൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

അശോക് സെൽവൻ തമിഴ് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ്. C. V. കുമാറിന്റെ പ്രൊഡക്ഷൻസ് ആയ പിസ്സ 2 : ദി വില്ല (2013), തെകിടി (2014) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നിരൂപക പ്രശംസ നേടുന്നതിന് മുമ്പ് അദ്ദേഹം സൂദു കവ്വും (2013) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി അഭിനയിച്ചു. അദ്ദേഹത്തിന്റെ സമീപകാല ബ്ലോക്ക്ബസ്റ്റർ ഓ മൈ കടവുളേ (2020) ആണ്.

അശോക് സെൽവൻ
സെൽവൻ 2017ൽ
ജനനം (1989-01-08) 8 ജനുവരി 1989  (35 വയസ്സ്)
ചെന്നിമലൈ, ഈറോഡ്, തമിഴ് നാട്
കലാലയംലയോള കോളേജ്, ചെന്നൈ
തൊഴിൽനടൻ, നിർമ്മാതാവ്
സജീവ കാലം2013–ഇതുവരെ
അറിയപ്പെടുന്നത്സൂതു കവ്വും
പിസ്സ 2 : ദി വില്ല
തെകിടി
ഓ മൈ കടവുളേ

ആദ്യകാല ജീവിതം

തിരുത്തുക

തമിഴ്‌നാട്ടിലെ ഈറോഡിലെ ചെന്നിമലയിൽ 1989 ജനുവരി 8 ന് പനീർശെൽവം ഗൗണ്ടറിന്റെയും മലറിന്റെയും മകനായി അശോക് ജനിച്ചു. മൂന്നാം വയസ്സിൽ അദ്ദേഹം ചെന്നൈയിലേക്ക് താമസം മാറി. ലയോള കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടുന്നതിന് മുമ്പ് ചെന്നൈയിലെ സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[1] കോളേജിൽ, അശോക് സെൽവൻ ഷോർട്ട് ഫിലിമുകളിൽ പങ്കെടുത്തു, ഒരു നടനെന്ന നിലയിൽ ഒരു ഡസൻ ഷോർട്ട് ഫിലിമുകൾ പൂർത്തിയാക്കി. കൂടാതെ ഗ്രീൻ ഉൾപ്പെടെ ഏതാനും ചിത്രങ്ങൾ സംവിധാനം ചെയ്തു. സിംഗപ്പൂരിൽ നടന്ന 2012 ലെ അന്താരാഷ്ട്ര തമിഴ് തോത്ത് കോൺഫറൻസിൽ മികച്ച സിനിമയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.[2]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക

മറ്റുവിധത്തിൽ സൂചിപ്പിച്ചിട്ടില്ലാത്ത എല്ലാ ചിത്രങ്ങളും തമിഴിലാണ്.

ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2013 സൂതു കവ്വും കേശവൻ അരങ്ങേറ്റ ചലച്ചിത്രം
പിസ്സ 2 : ദി വില്ല ജെബിൻ ജോസ്
2014 തെകിടി വെട്രി
2015 ഓറഞ്ച് മിട്ടായ് ആശുപത്രി പാരാമെഡിക്ക് അതിഥി വേഷം
സവാലെ സമാലി കാർത്തിക്
144 മദൻ
2017 കൂട്ടത്തിൽ ഒരുത്തൻ അർവിന്ദ്
2018 സംടൈംസ് ബാല മുരുഗൻ
2020 ഓ മൈ കടവുളേ അർജുൻ മാരിമുത്തു
2021 നിന്നില നിന്നില ദേവ് തെലുങ്ക് സിനിമ; തീനി എന്ന പേരിൽ തമിഴിൽ ഡബ്ബ് ചെയ്തു
മരക്കാർ അറബിക്കടലിന്റെ സിംഹം അച്ചുതൻ മങ്ങാട്ടച്ചൻ മലയാളത്തിലെ അരങ്ങേറ്റം
ഹോസ്റ്റൽ | style="background: #DDF; color: #2C2C2C; vertical-align: middle; text-align: center; " class="no table-no2"|TBA പൂർത്തിയായി[3]
  1. "Ashok met his first love in college". The Indian Express. Archived from the original on 21 May 2014. Retrieved 21 May 2014.
  2. "Ashokselvan's short film directorial won an award". The Times of India. 8 October 2015. Retrieved 2 December 2021.
  3. "Ashok Selvan-Priya Bhavani Shankar film titled Hostel". India Today. 10 March 2021. Archived from the original on 2022-01-13. Retrieved 10 March 2021.
"https://ml.wikipedia.org/w/index.php?title=അശോക്_സെൽവൻ&oldid=4098759" എന്ന താളിൽനിന്ന് ശേഖരിച്ചത്