അശോക് ഡിക്രൂസ്

സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ഏർപ്പെടുത്തിയ 2020ലെ മാതൃഭാഷാ പ്രതിഭ പുരസ്കാരം നേടിയ വ്യക്തിയാണ് അശോക് ഡിക്രൂസ് (ജനനം: നവംബർ 12, 1977). തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗിൽ അസിസ്റ്റൻ്റ് പ്രൊഫസറായ ഇദ്ദേഹം നോവലിസ്റ്റ്, കഥാകൃത്ത്, വിവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇരുപതിലേറെ കൃതികളുടെ കർത്താവാണ്. 


ഡോ. അശോക് ഡിക്രൂസ്

ജനനം:  1977, നവംബർ 12 മുണ്ടയ്ക്കൽ, കൊല്ലം ജില്ല. ദേശീയത:  ഭാരതീയൻ തൊഴിൽ:  അധ്യാപകൻ, സാഹിത്യകാരൻ മാതാപിതാക്കൾ: എയിഡൻ ഡിക്രൂസ് (പിതാവ്) ഗേളി (മാതാവ്) ജീവിതപങ്കാളി(കൾ):  നിഷ സൂസൻ ജേക്കബ് പ്രധാന പുരസ്കാരങ്ങൾ: 2020 മാതൃഭാഷാ പ്രതിഭ പുരസ്കാരം 2020 രാജലക്ഷ്മി നോവൽ പുരസ്കാരം 2018 പോഞ്ഞിക്കര റാഫി നോവൽ പുരസ്കാരം പ്രധാന കൃതികൾ: മലയാളഗവേഷണം: അകവും പുറവും (റഫറൻസ്) പെൻഡുലം (നോവൽ) ദൈവം ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും? (കഥാ സമാഹാരം) ശിലാഹൃദയരുടെ ചിരിമുഴക്കം (വിവർത്തനം) ഓർമ്മയുടെ അവകാശികൾ (തിരക്കഥാ സമാഹാരം)

ജീവിതരേഖ 1977 നവംബർ 12ന് കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലിൽ ജനിച്ചു. പിതാവ്: നാടക പ്രവർത്തകനായിരുന്ന എയിഡൻ ഡിക്രൂസ്. മാതാവ്: ഗേളി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് മലയാളത്തിൽ എം. എ. ബിരുദം, കൊല്ലം കർമ്മല റാണി ട്രെയിനിങ് കോളേജിൽനിന്ന് ബി. എഡ്. ബിരുദം, മഹാത്മഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നിന്ന് എം. എഡ്. ബിരുദം, കാരൈക്കുടിയിലെ അളഗപ്പ സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസത്തിൽ എം. ഫിൽ. ബിരുദം, കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നിന്ന് വിദ്യാഭ്യാസത്തിൽ പി. എച്ച്ഡി. ബിരുദം എന്നിവ കരസ്ഥമാക്കി. ഇപ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗിൽ അസിസ്റ്റൻ്റ് പ്രൊഫസറാണ്. കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ ഏർപ്പെടുത്തിയ 2020ലെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടി. മലയാളഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിനാണ് പുരസ്കാരം ലഭിച്ചത്. നിശാഗന്ധി, 3G, മോഹം എന്നിങ്ങനെ മൂന്ന് ഹ്രസ്വചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. 'നിശാഗന്ധി'ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 'കാഴ്ച' ചലച്ചിത്രമേളയിൽ (2009) മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു.

കൃതികൾ 1. ദൈവം ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും (കഥാസമാഹാരം)  2012. (ISBN 9788188015539) 2. ആരും സംശയിക്കാത്ത ചിലർ (കഥാസമാഹാരം) 2014. (ISBN 9788192630076) 3. ജംഗിൾ ബുക്ക് (പരിഭാഷ / നോവൽ) 2015. (lSBN 9789385064180) 4. ആറ് കുട്ടിപ്പടങ്ങൾ (തിരക്കഥാ സമാഹാരം) 2015. (ISBN 9788192065251) 5. ടൈം മെഷീൻ (പരിഭാഷ / നോവൽ) 2015. (ISBN 9789385064319) 6. ആദമിന്റെയും അവ്വയുടെയും ഡയറിക്കുറിപ്പുകൾ (പരിഭാഷ / നോവൽ) 2016. (ISBN 9789385064661) 7. മാന്ത്രികച്ചെപ്പ് (പരിഭാഷ / കഥകൾ) 2016. (ISBN 9788184235062) 8. ശിലാഹൃദയരുടെ ചിരി മുഴക്കം (പരിഭാഷ / നോവൽ) 2016. (ISBN 9789386120649) 9. പ്രാചീനസുധ (സംശോധനം) 2017. (ISBN 9788193721971) 10. വീണ്ടെടുക്കാനാവാത്ത വാക്ക് (എഡിറ്റർ) 2017. (ISBN 9783880531016) 11. ഓർമയുടെ അവകാശികൾ (തിരക്കഥാ സമാഹാരം) 2017 (ISBN 9788184944969) 12. മനോരോഗ ക്ലിനിക്കിലെ കൊലപാതകം (പരിഭാഷ / നോവൽ) 2018. (ISBN 9789387331547) 13. ചാത്തിരാങ്കം (സംശോധനം) 2018. (ISBN 9788193745809) 14. പെൻഡുലം (നോവൽ) 2019. (ISBN 9789383255931) (2018ലെ പോഞ്ഞിക്കര റാഫി പുരസ്കാരം, 2020ലെ രാജലക്ഷ്മി നോവൽ അവാർഡ് എന്നിവ ലഭിച്ച കൃതി) 15. ഒറ്റപ്പെട്ടവന്റെ സുവിശേഷം 2019 (ISBN 9788193568989) 16. ആകാശപ്പറവകൾ (തിരക്കഥാ സമാഹാരം) 2019 (ISBN 9789388935029) 17. മലയാള ഗവേഷണം: ചരിത്രവും വർത്തമാനവും (എഡിറ്റർ) 2019 (ISBN 9788194087908) 18. മലയാള ഗവേഷണം: റഫറൻസിന്റെ രസതന്ത്രം (ഗവേഷണം) 2019 (ISBN 9788120045934) 19. ഗവേഷണത്തിന്റെ രീതിയും നീതിയും (ഗവേഷണം) 2019 (ISBN 9789388909624) 20. മലയാള ഗവേഷണം: അകവും പുറവും (ഗവേഷണം) 2020. (ISBN 9789388909853) 21. പോർച്ചുഗീസ് ഇതിഹാസത്തിലെ കേരളം (പഠനം) 2020. (ISBN 9788194741411) 22. എഴുത്തച്ഛനെക്കുറിച്ചെഴുതുമ്പോൾ (എഡിറ്റർ) 2020. (ISBN 9788194585244)

പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ ഏർപ്പെടുത്തിയ 2020ലെ മാതൃഭാഷ പ്രതിഭ പുരസ്കാരം. രാജലക്ഷ്മി നോവൽ പുരസ്കാരം 2020 (നോവൽ: പെൻഡുലം). പോഞ്ഞിക്കര റാഫി നോവൽ പുരസ്കാരം 2018 (നോവൽ: പെൻഡുലം). മാർത്തോമ്മാ യുവദീപം കഥാ പുരസ്കാരം 2017. പൂന്താനം കഥാപുരസ്കാരം 2005. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാരംഗം കഥാ പുരസ്കാരം (2011), തിരക്കഥാ പുരസ്കാരം (2009) എന്നിവ ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=അശോക്_ഡിക്രൂസ്&oldid=3722581" എന്ന താളിൽനിന്ന് ശേഖരിച്ചത്