അശാങ്ക പ്രദീപ് ഗുരുസിംഹ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ്‌.(ജ: 16 സെപ്റ്റം:1966) ഏകദിന ക്രിക്കറ്റിൽ 3902 റൺ‌സും 26 വിക്കറ്റും ടെസ്റ്റ് ക്രിക്കറ്റിൽ 2452 റൺസും 20 വിക്കറ്റും നേടിയ കളിക്കാരനാണ്‌ ഇദ്ദേഹം.1996 ലെ ലോക കപ്പ് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.11 വർഷത്തെ കാലയളവിൽ 41 ടെസ്റ്റുകളും 147 ഏകദിന മത്സരങ്ങളും അശാങ്ക കളിച്ചിട്ടുണ്ട്.മുൻനിര ബാറ്റ്സ്മാനായിരുന്ന അശാങ്ക ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.[1]

  1. Asanka Gurusinha appointed Manager of national cricket team.
"https://ml.wikipedia.org/w/index.php?title=അശാങ്ക_ഗുരുസിംഹ&oldid=2722965" എന്ന താളിൽനിന്ന് ശേഖരിച്ചത്