പശ്ചിമഘട്ട സ്വദേശിയായ, രണ്ടടിവരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് അവിൽപ്പൊരി. [1] . (ശാസ്ത്രീയനാമം: Ophiorrhiza mungos) .[2] ക്യാൻസർ ചികിൽസയ്ക്ക്‌ സഹായകമായ ആൽക്കലോയ്ഡ്‌ ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്നു.[3] കുത്തനെ വളരുന്ന ഈ വാർഷിക സസ്യത്തിന്റെ കീഴ്ഭാഗത്തുള്ള സന്ധികളിൽ നിന്ന് വേരുമുളയ്ക്കുന്നു. പിങ്ക് കലർന്ന വെള്ള നിറമുള്ള പൂക്കൾ സൈം പൂക്കുലയിലാണ് വിരിയുന്നത്.[4]

അവിൽപ്പൊരി
അവിൽപ്പൊരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
O . mungos
Binomial name
Ophiorrhiza mungos

ഈ സസ്യത്തിന് കീരിപ്പച്ച എന്നും പേരുണ്ട്.[അവലംബം ആവശ്യമാണ്] കീരിയും മൂർഖൻ പാമ്പും യുദ്ധം ചെയ്യുമ്പോൾ, കീരി ഓടിപ്പോയി ഇതിൻറെ ഇല ചവച്ചു പാമ്പിന് നേരെ തുപ്പുമെന്നും, ഈ ചെടിക്ക് പാമ്പിനെ പേടിപ്പിക്കാനാകുമെന്നതിനാൽ പാമ്പ് പിന്തിരിയുമെന്നും പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]. ഇതിൻറെ ശാസ്ത്രീയ നാമമായ mungos കീരിയുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.[അവലംബം ആവശ്യമാണ്] വിഷചികിൽസയിൽ ഇത് ഉപയോഗിക്കാറുണ്ട്.[അവലംബം ആവശ്യമാണ്] ശരീരത്തിലെ എല്ലാത്തരം വിഷങ്ങളേയും നിർവീര്യമാക്കാൻ ഇതിനെ വേരിന് കഴിവുണ്ട്.[അവലംബം ആവശ്യമാണ്] ചില ആദിവാസി വർഗ്ഗക്കാർ വലിയ മലകൾ കയറുമ്പോൾ ഇതിൻറെ ഇലയും തണ്ടും ചവയ്ക്കാറുണ്ടത്രേ.[അവലംബം ആവശ്യമാണ്] രക്തപ്രവാഹം കൂട്ടാനും അതുവഴി കിതയ്‌പ്പ് ഇല്ലാതാക്കാനും ഈ ചെടിയ്ക്ക് കഴിയുമത്രേ.[അവലംബം ആവശ്യമാണ്]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അവിൽപ്പൊരി&oldid=3623810" എന്ന താളിൽനിന്ന് ശേഖരിച്ചത്