ഓക്സിജൻ അല്ലാത്ത ഒരു വാതകം ഉപയോഗിച്ച് ശ്വസിക്കുന്ന പ്രക്രിയയ്ക്കാണു് അവായവശ്വസനം എന്നു പറയുന്നതു്. ഇതു് സൾഫേറ്റ്, നൈട്രേറ്റ് അയോണുകളോ സൾഫർ തന്നെയോ ആകാം. ഓക്സിജനിൽ നിന്നു ലഭിയ്ക്കുന്നതിലും കുറവു് ഊർജ്ജമേ ഇത്തരം വാതകങ്ങൾ ഉപയോഗിച്ചു ശ്വസനം നടത്തുമ്പോൾ ലഭിയ്ക്കുന്നുള്ളൂ. അതുകൊണ്ട് അവായവശ്വസനത്തിനു് ഊർജ്ജക്ഷമത താരതമ്യേന കുറവായിരിക്കും.

വിവിധജീവിവർഗ്ഗങ്ങളിൽ ശ്വസനം എന്ന പ്രക്രിയയ്ക്കു് ഉപയോഗിക്കുന്ന വാതകങ്ങൾ വ്യത്യസ്തങ്ങളാകാം. യൂകാരിയോട്ടുകൾ എന്നറിയപ്പെടുന്ന ജീവികളാണ് ശ്വസനത്തിനു് ഓക്സിജൻ ഉപയോഗിക്കുന്നതു്. ഇത് വായവശ്വസനം (Aerobic respiration) എന്നറിയപ്പെടുന്നു. എന്നാൽ പ്രൊകാരിയോട്ടുകൾ എന്നറിയപ്പെടുന്ന ജീവികൾ ഓക്സിജൻ ലഭ്യമല്ലാത്ത അന്തരീക്ഷത്തിലും പരിസ്ഥിതിയിലുമാണു് ജീവിക്കുന്നതു്. ശ്വസനം എന്ന അവശ്യക്രിയയ്ക്കു് അവ ഉപയോഗിക്കുന്നതു് അവിടെ ലഭ്യമായ സൾഫർ തുടങ്ങിയ മറ്റു വാതകങ്ങൾ ആയിരിക്കും.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=അവായവശ്വസനം&oldid=1728127" എന്ന താളിൽനിന്ന് ശേഖരിച്ചത്