അവസാദീകരണം
ഒരു ദ്രാവകത്തിൽ പ്രകീർണ്ണനം ചെയ്തിരിക്കുന്ന കണികകൾ അടിഞ്ഞുകൂടുന്ന പ്രക്രിയയാണ് അവസാദീകരണം[1]
അവസാദീകരണ പ്രവർത്തനം
തിരുത്തുകഭൂമിയുടെ ഉപരിതലത്തിലുള്ള ശിലകൾക്ക് നദികൾ, കാറ്റ്, ഹിമാനികൾ തുടങ്ങിയവയുടെ പ്രവർത്തനഫലമായി അപക്ഷയം (weathering) സംഭവിക്കുന്നു. അങ്ങനെ അവ അവസാദങ്ങൾ (sediments) ആയി മാറി, നിക്ഷേപിക്കപ്പെട്ട് ദൃഢീകരിക്കപ്പെടുന്ന പ്രവർത്തനമാണ് അവസാദീകരണ പ്രവർത്തനം (Sedimentation). ഇത്തരത്തിലുണ്ടാകുന്ന ശിലകളാണ് അവസാദശിലകൾ (Sedimentary rocks).[2]
അവസാദീകരണത്തിൻ്റെ ഘട്ടങ്ങൾ
തിരുത്തുകശിലാപക്ഷയം, കടത്തൽ (Transportation), നിക്ഷേപിക്കൽ, ശിലാവൽക്കരണം (Lithefication) എന്നീ നാലു ഘട്ടങ്ങളാണ് അവസാദീകരണ പ്രവർത്തനത്തിനുള്ളത്.