അവസാദം
This article may be expanded with text translated from the corresponding article in English. (2021 ഒക്ടോബർ) Click [show] for important translation instructions.
|
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സാധാരണയായി ജലത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതും സംയോജിച്ച് ഒന്നായി തീർന്നിട്ടില്ലാത്തതുമായ തരി രൂപത്തിലുള്ള ഖനിജങ്ങളാണ് അവസാദങ്ങൾ . ഇതിൽ നിന്നാണ് അവസാദശിലകൾ ഉണ്ടാവുന്നത്. അപക്ഷയം (weathering) വഴിയാണ് അവസാദങ്ങളുണ്ടാകുന്നത് . ഭൂമിയുടെ ഉപരിതലത്തിലുള്ള ശിലകൾക്ക് നദികൾ, കാറ്റ്, ഹിമാനികൾ തുടങ്ങിയവയുടെ പ്രവർത്തനഫലമായി അപക്ഷയം (weathering) സംഭവിക്കുന്നു. അങ്ങനെ അവ അവസാദങ്ങൾ (sediments) ആയി മാറി, നിക്ഷേപിക്കപ്പെട്ട് ദൃഢീകരിക്കപ്പെടുന്ന പ്രവർത്തനമാണ് അവസാദീകരണ പ്രവർത്തനം (Sedimentation). ഇത്തരത്തിലുണ്ടാകുന്ന ശിലകളാണ് അവസാദശിലകൾ (Sedimentary rocks). ശിലാപക്ഷയം, കടത്തൽ (Transportation), നിക്ഷേപിക്കൽ, ശിലാവൽക്കരണം (Lithefication) എന്നീ നാലു ഘട്ടങ്ങളാണ് അവസാദീകരണ പ്രവർത്തനത്തിനുള്ളത്.