പൂർവ്വകാലത്ത് വ്യക്തമായ ധർമ്മം അനുഷ്ഠിച്ചിരുന്ന അവയവം പരിണാമ ദിശയിലെപ്പോഴോ പൂർണ്ണമായോ ഭാഗികമയോ ഉപയോഗം നഷ്ടപ്പെട്ടിട്ടും ശരീരത്തിൽ കാണപ്പെടുന്ന സാന്നിധ്യമായി തുടർന്നേക്കാം . അത്തരം  ഘടനകളാണ് അവശിഷ്ടാവയവം , അവശേഷാവയവം  (vestigial organs )എന്നിങ്ങനെയുള്ള പേരിൽ അറിയപ്പെടുന്നത്. ഡാർവീനിയൻ പരിണാമത്തിന്റെ വ്യക്തമായ തെളിവുകളിൽ ഒന്നാണ് ഈ ഘടനകൾ എന്ന് പരിണാമ ശാസ്ത്രജ്ഞർ പറയുന്നു. പ്രത്യേകിച്ച് ധർമ്മം ഒന്നും അനുഷ്ഠിക്കാത്തതിനാൽ അവയവം (organ) എന്ന് പേര് തെറ്റിദ്ധാരണജനകമാണ്.  ജലജീവികളിലും ഉരഗങ്ങളിലും, ഉഭയജീവികളിലും പക്ഷികളിലും സ്തനജീവികളിലും അവശിഷ്ഠാവയവങ്ങൾ കാണപ്പെടുന്നുണ്ട്.  

മനുഷ്യരിൽ

തിരുത്തുക

മനുഷ്യരിൽ കാണപ്പെടുന്ന ചില  അവശേഷാവയവങ്ങൾ ഇവയാണ്:  

  1. വെർമിഫോം അപ്പെൻഡിക്സ്: സെല്ലുലോസ് ദഹിപ്പിക്കാൻ ഉതുകുന്ന ജീവാണുക്കൾ അടങ്ങിയ ഈ  അവയവം ആ ധർമ്മം ഇന്നത്തെ ചില ജന്തുക്കളിൽ ഇപ്പോഴും അനുഷ്ഠിക്കുന്നു.  എന്നാൽ സസ്യഭുക്കുകളായ വലിയ മൃഗങ്ങളിലടക്കം പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇതിനുള്ളതായി കാണുന്നില്ല. [1] എന്നാൽ കുടലുകളിൽ കാണപ്പെടുന്ന ദഹനാണുക്കളെ (digestive bacteria) ചില അടിയന്തരഘട്ടങ്ങളിൽ  ഇവ പോഷിപ്പിക്കാറുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.   
  2. വാലെല്ല് അഥവാ അനുത്രികം Coccyx. കശേരുക്കളിൽ ഒടുവിലത്തേതായ എല്ലാണ് കൊസിക്സ് coccyx അഥവാ tailbone എന്ന് വിളിക്കുന്ന അനുത്രികം. മനുഷ്യരടക്കമുള്ള എല്ലാ സസ്തനികളിലും ജീവന്റെ ഏതെങ്കിലും ഘട്ടത്തിൽ വാൽ ഉണ്ടായിരിക്കും. മനുഷ്യനിൽ ഗർഭസ്ഥ ശിശുക്കളിൽ നാലാഴ്ച്ച കാലത്തേക്ക് ഇത് കാണാം. ഏറ്റവും വ്യക്തമായി കാണപ്പെടന്നത് ഗർഭസ്ഥ ശിശു 31മുതൽ 35 ദിവസം വരെ പ്രായത്തിലുള്ളപ്പോഴാണ്.[2] വാലുകളിലെ പേശികൾ ഘടിപ്പിക്കാനാണ് ഇവ ഉണ്ടായിരുന്നത്. ഇപ്പോഴും പല പേശികളും ലിഗ്ഗമെന്റുകളും ഇവയിൽ ഘടിപ്പിച്ച് നിൽക്കുന്നത് കൊണ്ട് ഇവ പൂർണ്ണമായും ഉപയോഗ ശൂന്യമാണെന്ന് പറയാവതല്ല.   
  3. വിവേകദന്തങ്ങൾ എന്നറിയപ്പെടുന്നതും ഏറ്റവും  ഒടുവിൽ മുളച്ചു വരുന്നതുമായ  അണപ്പല്ലുകൾ. സസ്യാധിഷ്ഠിത ആഹാരം ദഹിപ്പിക്കാനുള്ള ദഹനേന്ദ്രിയങ്ങൾ വികാസം പ്രാപിച്ചിട്ടില്ലാത്ത  പൂർവ്വ കാലഘട്ടത്തിൽ ആഹാരം നല്ലതു പോലെ ചവയ്ക്കേണ്ടയിരുന്നു. ആ പൂർവ്വ മനുഷ്യരിൽ താടിയെല്ലും വലുതായിരുന്നു. വലിയ താടിയെല്ലിനു അനുയോജ്യമായ എണ്ണത്തിൽ അണപ്പല്ലുകൾ ആവശ്യവുമായിരുന്നു. എന്നാൽ ആഹാരത്തിലും, ആഹരിക്കുന്ന രീതിയിലുമുണ്ടായ (വേവിച്ചും പാകം വരുത്തിയും ) വൻ മാറ്റങ്ങൾ വലിയ താടിയെല്ലുകൾ ചുരുങ്ങാൻ ഇടയാക്കി. എന്നാൽ പല്ലുകളുടെ എണ്ണം നിലനിന്നതിനാൽ വിവേക ദന്തങ്ങൾ അധികപറ്റായി.[3]
  4. സൂക്ഷമഘ്രാണ അവയവം (vomero nasal organ): ഇത് ഒരു അവയവമായി നിലനില്ക്കുന്നുണ്ടെന്നും ഇല്ലെന്നും രണ്ട് പക്ഷമുണ്ട്. എന്നാൽ ഘ്രാണപ്രക്രിയയിൽ (olfaction) ഇവയ്ക്ക് യാതൊരു പങ്കും ഇന്നില്ല. മറ്റ് പല ജന്തുക്കളിൽ ഇവ സജീവ പങ്ക് വഹിക്കുന്നുണ്ട്താനും.
  5. ചെവിക്കുട
  6. പുരുഷനിൽ സ്തനഗ്രന്ഥിയും മുലക്കണ്ണും
  7. കന്യകാചർമ്മം
  1. Darwin, Charles (1871). The Descent of Man, and Selection in Relation to Sex. John Murray: London.
  2. Saraga-Babić, M; Lehtonen, E; Svajger, A; Wartiovaara, J (1994). "Morphological and immunohistochemical characteristics of axial structures in the transitory human tail". Annals of Anatomy. 176 (3): 277–86. doi:10.1016/S0940-9602(11)80496-6. PMID 8059973.
  3. Johnson, Dr. George B. "Evidence for Evolution". (Page 12) Txtwriter Inc. 8 Jun 2006.
"https://ml.wikipedia.org/w/index.php?title=അവശിഷ്ടാവയവം&oldid=2424966" എന്ന താളിൽനിന്ന് ശേഖരിച്ചത്