അഴകുള്ള സെലീന (നോവൽ)
മലയാളം നോവൽ
അഴകുള്ള സെലീന, മലയാള സാഹിത്യരംഗത്തെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കി രചിച്ച നോവലായിരുന്നു. 1967 ൽ ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘമായിരുന്നു നോവലിന്റെ പ്രസാധകർ.
കർത്താവ് | മുട്ടത്തുവർക്കി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | സാഹിത്യ പ്രവർത്തക സഹകരണ സംഘം |
പ്രസിദ്ധീകരിച്ച തിയതി | 1967 |
മുട്ടത്തുവർക്കിയുടെ ഈ പ്രശസ്തനോവലിന്റെ ചലച്ചിത്രഭാക്ഷ്യം അതേപേരിൽ 1973 ൽ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു. നോവലിലെ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചത് പ്രശസ്ത അഭിനേതാക്കളായിരുന്ന പ്രേംനസീർ, ജയഭാരതി, കാഞ്ചന എന്നിവരായിരുന്നു.
നോവലിലെ കഥാപാത്രങ്ങൾ
തിരുത്തുക- കുഞ്ഞച്ചൻ
- സലീന
- ലൂസിയാമ്മ
- ജോണി
- മേരി
- അഗസ്തി
- ഗിരിവർഗ്ഗ പെൺകുട്ടി
- ചിന്നമ്മ
- സാജൻ
- ഡയമണ്ട് മത്തായി
- അവറാച്ചൻ
- പാപ്പി