സ്വാതിതിരുനാൾ രചിച്ച് മിശ്രചാപ്പ് താളത്തിൽ കുറുഞ്ഞി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു പദമാണ് അളിവേണിയെന്തുചെയ്‌വൂ. സ്വാതി കൃതികളിൽ ഭാവത്തിനു പ്രസിദ്ധമാണ് ഈ കൃതി. [1][2][3][4][5]

വരികൾതിരുത്തുക

പല്ലവിതിരുത്തുക

അളിവേണി എന്തു ചെയ്‌വൂ
ഹന്ത ഞാനിനി മാനിനി

അനുപല്ലവിതിരുത്തുക

നളിനമിഴി ശ്രീ പദ്മനാഭൻ ഇഹ വന്നീലല്ലോ

ചരണം 1തിരുത്തുക

ഇന്ദു യുതയാം നിശയും ഇന്ദിന്ദിരാദിരവവും
മന്ദമാരുതനും ചാരു മലയജാലേപനവും
കുന്ദജാതി സുമങ്ങളും കോമളാംഗി സഖിസുന്ദരൻ വരാഞ്ഞാൽ,
ലോകസുന്ദരൻ
ത്രിലോകസുന്ദരൻ
വരാഞ്ഞാലയേ
ചൊൽക കിം മേ പ്രയോജനം

ചരണം 2തിരുത്തുക

പാരിടത്തിൽ അഹോ ബഹു
ഭാഗ്യവതി ആകുമേവൾ
സാരസാക്ഷനോടു കൂടി
സാമോദം രമിച്ചീടുന്നു
നീരിൽതാർ ശര സദൃശൻ
നിത്യം ഇങ്ങു വരും മാർഗ്ഗം
പാരം നോക്കുവതിന്നയി
ബാഷ്പം ഇന്നു വൈരിയായി

അവലംബംതിരുത്തുക

  1. http://www.swathithirunal.in/htmlfile/16.htm
  2. "Royal Carpet Carnatic Composers: SwAti TirunAl". ശേഖരിച്ചത് 2021-07-18.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "www.swathithirunal.org". ശേഖരിച്ചത് 2021-07-18.
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
"https://ml.wikipedia.org/w/index.php?title=അളിവേണിയെന്തുചെയ്‌വൂ&oldid=3609041" എന്ന താളിൽനിന്ന് ശേഖരിച്ചത്