അലർശരപരിതാപം
സ്വാതി തിരുനാൾ രചിച്ച് സുരുട്ടി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണു അലർശരപരിതാപം.[1] തീവ്രപ്രണയം വിവരിക്കുന്ന രീതിയിലുള്ള വരികൾ സ്വാതിതിരുന്നാളും നർത്തകിയായ സുഗന്ധവല്ലിയും തമ്മിലുള്ള പ്രണയത്തെക്കുറിക്കുന്നുവെന്നൊരു അഭിപ്രായമുണ്ട്.[2]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅലർശരപരിതാപം ചൊൽവതിന്ന്-
അളിവേണീ പണി ബാലേ
അനുപല്ലവി
തിരുത്തുകജലജ ബന്ധുവുമിഹ ജലധിയിലണയുന്നു
മലയമാരുതമേറ്റു മമ മനമതിതരാംബതവിവശമായി സഖി.
ചരണങ്ങൾ
തിരുത്തുകചരണം 1
തിരുത്തുകവളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയതിലുളവായോരളികുലാരവ-
മതിഹകേൾപ്പതുമധികമാധിനിദാനമയി സഖീ.
ചരണം 2
തിരുത്തുകശശിയും ചെങ്കനലായീ സമ്പ്രതി സുന-
ശരനും മേ രിപുവായീ
ശശധരനേർമുഖിസരസനോടിനിമെല്ലേ
ഭൃതതരാർത്തയതാം മമാഖിലശുചമയേകഥയാശൂ സുദതിനീ
ചരണം 3
തിരുത്തുകജലധരസദൃശശോഭനെൻകാന്തൻ ശ്രീ-
ജലജാക്ഷനബ്ജനാഭൻ
കലയതി കിമു കോപം കരുണവെടിഞ്ഞുള്ളിലമലം
ബതതാമസേനകിമിഹജവാന്മമഷാധയേപ്‌സിതം