ഇറ്റാലിയൻ ബറോക്ക് ചിത്രകാരനായ സാൽവേറ്റർ റോസ 1658 അല്ലെങ്കിൽ 1659-ൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് അല്ലെഗൊറി ഓഫ് ഫോർച്യൂൺ. ഈ ചിത്രം ആദ്യം പരസ്യമായി പ്രദർശിപ്പിച്ചപ്പോൾ അത് ചിത്രകാരനെ ജയിലിലടയ്ക്കാനും സഭയ്‌ക്കുപുറത്താക്കാൻ കാരണമാകുകയും അത് വലിയ കോലാഹലത്തിന് ഇടയാക്കുകയും ചെയ്തു. 200.7 മുതൽ 133 സെന്റീമീറ്റർ വരെ (79.0 by 52.4 in) വലിപ്പമുള്ള ഈ ചിത്രം ചുരുക്കപ്പേര്‌ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും കാലനിശ്ചയമില്ലാത്തതാണ്. പ്രകൃതിദൃശ്യ ചിത്രങ്ങൾക്ക് പേരുകേട്ട റോസ പുരാണം, മന്ത്രവാദം, ഛായാചിത്രങ്ങൾ, ആക്ഷേപഹാസ്യം എന്നീ മേഖലകളിലും ചിത്രീകരണം നടത്തിയിരുന്നു.[1] 1978 മുതൽ കാലിഫോർണിയയിലെ മാലിബുവിലുള്ള ജെ. പോൾ ഗെറ്റി മ്യൂസിയത്തിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്.

Allegory of Fortune
കലാകാരൻSalvator Rosa
വർഷം1658 (1658)
തരംOil painting on canvas
അളവുകൾ200.7 cm × 133 cm (79.0 ഇഞ്ച് × 52 ഇഞ്ച്)
സ്ഥാനംJ. Paul Getty Museum

പശ്ചാത്തലം

തിരുത്തുക

മാർപ്പാപ്പ കോടതിയെ ആക്ഷേപഹാസ്യമായി നിന്ദിച്ച ബാബിലോണിയ ചിത്രീകരിച്ച അതേ സമയത്താണ് ഈ ചിത്രം നിർമ്മിച്ചത്. [2][a] കലാ നിരൂപകൻ ബ്രയാൻ സെവെൽ പറയുന്നതനുസരിച്ച്, ആക്ഷേപഹാസ്യചിത്രത്തിന്റെ ലക്ഷ്യം തെറ്റായി വ്യാഖ്യാനിക്കാൻ കഴിയില്ല.[2] അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പയുടെ രക്ഷാകർതൃത്വത്തിനെതിരായ ആക്ഷേപഹാസ്യ ആക്രമണമായതിനാൽ ചിത്രം പരസ്യമായി പ്രദർശിപ്പിക്കരുത് [4]എന്ന് റോസയുടെ സുഹൃത്തുക്കൾ സ്വകാര്യമായി കണ്ട ശേഷം അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.[5] 1659-ൽ റോമിലെ പന്തീയോണിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇത് റോസയെ ജയിലിലടയ്ക്കുകയും സഭയ്ക്കു പുറത്താക്കുകയും ചെയ്തു. മാർപ്പാപ്പയുടെ സഹോദരൻ ഡോൺ മാർക്കോ ചിഗിയുടെ ഇടപെടൽ മാത്രമാണ് അദ്ദേഹത്തെ ഈ അപമാനത്തിൽ നിന്ന് രക്ഷിച്ചത്.[5]


ഒടുവിൽ, ചിത്രത്തെക്കുറിച്ച് ഒരു വിശദീകരണം നൽകേണ്ടതിന്റെ ആവശ്യകത റോസയ്ക്ക് ബോധ്യപ്പെട്ടു. മാനിഫെസ്റ്റോയുടെ നിയമപ്രകാരം അദ്ദേഹം ഇത് ചെയ്തു. കലാ എഴുത്തുകാരൻ ജെയിംസ് എൽമെസ് പറയുന്നതനുസരിച്ച്, "അദ്ദേഹത്തിന്റെ പന്നികൾ പള്ളിയിലെ അംഗങ്ങളല്ലെന്നും അദ്ദേഹത്തിന്റെ കോവർകഴുതകൾ അഭിനയിക്കുന്ന പ്രബോധകനല്ലെന്നും, കഴുതകൾ റോമൻ പ്രഭുക്കന്മാരല്ലെന്നും, പക്ഷികളും ഇരകളായ മൃഗങ്ങളും ഇറ്റലിയിലെ സ്വേച്ഛാധിപതികളല്ലെന്നും തെളിയിച്ചു. [6]

Notes

  1. Babilonia was the term Rosa used when referring to Rome.[3]

Citations

  1. "Rosa Art Competition", Dulwich Gallery, archived from the original on 19 February 2015, retrieved 19 February 2015
  2. 2.0 2.1 Sewell, Brian (16 September 2010), "Exhibition of the week", The Evening Standard – via Questia Online Library
  3. Fredericksen1991, p. 543
  4. Langdon, Helen, "Rosa, Salvator", Grove Art Online, Oxford University Press, retrieved 19 February 2015
  5. 5.0 5.1 Fredericksen (1980), p. 18
  6. Elmes (1825), p. 92

ഗ്രന്ഥസൂചിക

"https://ml.wikipedia.org/w/index.php?title=അല്ലെഗൊറി_ഓഫ്_ഫോർച്യൂൺ&oldid=3696396" എന്ന താളിൽനിന്ന് ശേഖരിച്ചത്