ഒരേ ജീനിൻറെ അഥവാ ഒരേ ജനിതക സ്ഥാനത്തിന്റെ വിവിധ രൂപങ്ങളിൽ ഒന്നിന് ഒരു അല്ലീൽ എന്ന് പറയുന്നു.[1][2] ഒരു ജീൻ പൂളിൽ പല ജീനുകൾക്കും അനേകം അല്ലീലുകൾ ഉണ്ടാവാം.

മിക്കവാറും ബഹുകോശ ജീവികളിൽ രണ്ടു ജോഡി ക്രോമസോമുകൾ ആണ് ഉള്ളത് (ഡൈപ്ലോയിഡ്). അതായത് ഓരോ ജീനിനും രണ്ടു പതിപ്പുകൾ ഉണ്ടാവും. ഇവ രണ്ടും ഒരേ തരം അല്ലീൽ ആണെങ്കിൽ ആ ജീനിനെ സംബന്ധിച്ചിടത്തോളം ആ ജീവി ഹോമോസൈഗസ് ആണ് എന്ന് പറയുന്നു. വ്യത്യസ്ത അല്ലീലുകൾ ആണെങ്കിൽ ഹെറ്ററോസൈഗസ് എന്നും.

പേരിന്റെ ഉത്ഭവംതിരുത്തുക

ജനിതക ശാസ്ത്രത്തിന്റെ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന അല്ലീലോമോർഫ് (ഗ്രീക്കിൽ "മറ്റു രൂപം") എന്ന വാക്കിന്റെ ചുരുക്കമാണ് അല്ലീൽ.

ആധാരംതിരുത്തുക

  1. Feero WG, Guttmacher AE, Collins FS (May 2010). "Genomic medicine – an updated primer". N. Engl. J. Med. 362 (21): 2001–11. doi:10.1056/NEJMra0907175. PMID 20505179.CS1 maint: multiple names: authors list (link)
  2. Malats N, Calafell F (July 2003). "Basic glossary on genetic epidemiology". Journal of Epidemiology and Community Health. 57 (7): 480–2. doi:10.1136/jech.57.7.480. PMC 1732526. PMID 12821687. മൂലതാളിൽ നിന്നും 2010-11-16-ന് ആർക്കൈവ് ചെയ്തത്.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=അല്ലീൽ&oldid=3262025" എന്ന താളിൽനിന്ന് ശേഖരിച്ചത്