ദില്ലിയിലെ ഖുത്ബ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന പണിതീരാത്ത ഒരു സ്തൂപമാണ്‌ അലൈ മിനാർ. 24.5 മീറ്റർ ഉയരമുള്ള ഈ മിനാറിന്റെ പണി ആരംഭിച്ചത് 1296 മുതൽ 1316 വരെ ദില്ലിയിലെ സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയായിരുന്നു.

അലൈ മിനാർ

ഖുത്ബ് സമുച്ചയത്തിലെ ഖുവ്വത്തുൾ ഇസ്ലാം മോസ്ക് പുനരുദ്ധരിച്ചപ്പോൾ അതിനെ മുൻപുണ്ടായിരുന്നതിന്റെ ഇരട്ടി വലിപ്പത്തിലാക്കിയിരുന്നു. ഇതിനാനുപാതികമായി ഖുത്ബ് മിനാറിന്റെ ഇരട്ടി ഉയരത്തിൽ ഒരു മിനാർ പണിയാനാണ്‌ ഖിൽജി ഉദ്ദേശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മരണസമയത്ത് ഇതിന്റെ ഒന്നാം നിലയുടെ പണി പോലും പൂർത്തിയാക്കാനായില്ല. അലാവുദ്ദീൻ ഖിൽജിയെ സ്മരണാർത്ഥമാണ്‌ ഈ മിനാറിന്‌ അലൈ മിനാർ എന്ന പേരു നൽകിയത്. [1].

ഉള്ളിൽ കരിങ്കല്ല് അടുക്കിയും അതിനെ പൊതിഞ്ഞ് മണൽക്കല്ലോ മറ്റോ ഉപയോഗിച്ച് മിനുസപ്പെടുത്തുന്നതിനാണ്‌ ഇതിന്റെ ശില്പി ശ്രമിച്ചതെന്ന് ഇതിന്റെ അവശിഷ്ടങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

മോസ്ക് ഉൾക്കൊള്ളുന്ന സ്ഥലം വിശാലമാക്കുന്നതിനും അടുത്ത് മറ്റൊരു മിനാർ പണിയുന്നതിനുമുള്ള അലാവുദ്ദീൻ ഖിൽജിയുടെ ഉദ്ദേശ്യങ്ങൾ താരിഖ് ഇ അലൈ എന്ന ഗ്രന്ഥത്തിൽ അമീർ ഖുസ്രു വിശദമാക്കുന്നുണ്ട്[1].

മിനാറിനു മുൻപിൽ സ്ഥാപിച്ചിട്ടുള്ള ഫലകങ്ങൾ

തിരുത്തുക
  1. 1.0 1.1 അലൈ മിനാറിനു മുൻപിൽ സ്ഥാപിച്ചിട്ടുള്ള ഫലകത്തിലെ വിവരങ്ങളിൽ നിന്ന്
"https://ml.wikipedia.org/w/index.php?title=അലൈ_മിനാർ&oldid=4135241" എന്ന താളിൽനിന്ന് ശേഖരിച്ചത്