അലെജാന്ദ്രോ ഡി ഹംബോൾട്റ്റ് ദേശീയോദ്യാനം

അലെജാന്ദ്രോ ഡി ഹംബോൾട്റ്റ ദേശീയോദ്യാനം,(സ്പാനിഷ്Parque Nacional Alejandro de Humboldt) ക്യൂബൻ പ്രവിശ്യകളായ ഹോൾഗ്വിൻ, ഗ്വാണ്ടനാമോ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 1800 ലും 1801 ലും ഈ ദ്വീപ് സന്ദർശിച്ചിരുന്ന ജർമ്മൻ ശാസ്ത്രജ്ഞനായിരുന്ന അലക്സാണ്ടർ വോൺ ഹംബോൾട്റ്റിനെ അനുസ്മരിച്ചാണ് ഈ ദ്വീപ് ഈ പേരു നൽകിയിരിക്കുന്നത്. ഈ ദേശീയോദ്യാനത്തിൻറെ വലിപ്പം, ഉയരം, സങ്കീർണ്ണമായ ലിത്തോളജി, ഭൂതല വൈവിധ്യം, വംശനാശം, ഇവിടെ മാത്രം കണ്ടുവരുന്ന സസ്യജന്തു ജാല സമ്പത്ത് എന്നിവയുടെ പേരിൽ 2001 ൽ യുനെസ്കോ ഈ ഉദ്യാനത്തെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.

Alejandro de Humboldt National Park
Alejandro de Humboldt National Park
Map showing the location of Alejandro de Humboldt National Park
Map showing the location of Alejandro de Humboldt National Park
Location in Cuba
LocationCuba
Nearest cityGuantánamo
Coordinates20°27′N 75°00′W / 20.450°N 75.000°W / 20.450; -75.000
Area711.38 കി.m2 (274.67 ച മൈ)[1]
TypeNatural
Criteriaix, x
Designated2001 (25th session)
Reference no.839
State PartyCuba
RegionLatin America and the Caribbean

പാർക്കിലെ കൊടുമുടികളിൽ നിന്ന് ഒഴുകിയെത്തുന്ന ഏതാനും നദികൾ കരീബിയൻ ദ്വീപിലെ ഏറ്റവും വലിയവയാണ്. ക്യൂബിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശമാണ് ഈ ഉദ്യാനം.[2]  ഇത് ഈ മേഖലയിൽ ഉയർന്ന ജൈവ വൈവിധ്യം ഉണ്ടാക്കുന്നു. 711.38 കി.m2 (274.67 ച മൈ)[1] വിസ്തീർണ്ണമാണ് ഉദ്യാനത്തിനുള്ളത്. ഇതിൽ 685.72 കി.m2 (264.76 ച മൈ) കരപ്രദേശവും 22.63 കി.m2 (8.74 ച മൈ) ഭാഗം സമുദ്രപ്രദേശവുമാണ്. സമുദ്രനിരപ്പിൽ നിന്ന് 1,168 മീറ്റർ (3,832 അടി) വരെയാണ് എൽ ടോൾഡോ കൊടുമുടിവരെയുള്ള ഉയരം. ക്യൂബയിൽ മാത്രം സാധാരണ കണ്ടുവരുന്ന 28 സസ്യങ്ങളിൽ 16 ഉം ഈ ഉദ്യാനത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ Dracaena cubensis, Podocarpus ekman തുടങ്ങിയവ ഉൾപ്പെടുന്നു. വിവിധയിനം തത്തകൾ, പല്ലിവർഗ്ഗങ്ങൾ, ഹമ്മിങ്ബേർഡുകൾ, വംശനാശ ഭീഷണി നേരിടുന്ന ക്യൂബൻ സൊലനോഡോൺ (ഇവിടെ മാത്രം കാണപ്പെടുന്നത്), ഹുതിയ (ഒരു തരം എലി), ഒച്ചുകൾ തുടങ്ങിയവ ജീവികളെ സാധാരണയായി ഈ ഉദ്യാനത്തിൽ കാണാവുന്നതാണ്.

  1. 1.0 1.1 National Protected Areas System of Cuba (2005). "Protected Areas". Retrieved 2009-07-09.[പ്രവർത്തിക്കാത്ത കണ്ണി]
  2. Radio Habana. "Parque Nacional Alejandro de Humboldt" (in സ്‌പാനിഷ്). Archived from the original on 2007-10-05. Retrieved 2007-10-10.