അലി സഹോദരന്മാർ
ഇന്ത്യൻ സ്വാതന്ത്ര സമരത്തിലും മുസ്‌ലിം പുരോഗമന പ്രവർത്തനങ്ങളിലും പ്രവർത്തിച്ച ദേശീയ നേതാക്കന്മാരായ മൗലാനാ ഷൗകത്ത് അലി, മൗലാനാ മുഹമ്മദ് അലി എന്നീ സഹോദരന്മാരെയാണ്[1] അലി സഹോദരന്മാർ[2] എന്ന് പൊതുവേ അറിയപ്പെടുന്നത്. ഇവർ വിദ്യാഭ്യാസ - മതരംഗങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കുകയും മഹാത്മാഗാന്ധിയുമൊത്ത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു
കാണുക
തിരുത്തുക
ഉത്തരേന്ത്യയിലെ റാംപൂർ സ്റ്റേറ്റിൽ സംസ്കാരസമ്പന്നമായ കുടുംബത്തിലാണ് അലി സഹോദരന്മാരുടെ ജനനം. പിതാവ് അബ്ദുൽ അലിഖാൻ അന്നത്തെ റാംപൂർ നവാബിന്റെ സേവകനായിരുന്നു. മാതാവ് ആബാദി ബാനു ബീഗം സാഹിബ 'ബീ അമ്മാൻ' എന്ന പേരിൽ ധീരതകൊണ്ട് വിഖ്യാതയായ വനിതയായിരുന്നു. മുഗൾ ചക്രവർത്തിമാരുടെ സവിച കുടുംബത്തിൽപ്പെട്ടവരും സംസ്കാര സമ്പന്നയുമായിരുന്നു ആബാദി ബാനു ബീഗം. 27-ാം വയസ്സിൽ വിധവയായിത്തീർന്ന അവർ പുത്രൻമാർക്ക് വേണ്ടത്ര വിദ്യാഭ്യാസം നല്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഇവർ ആദ്യകാലഘട്ടങ്ങളിൽ പുത്രന്മാരുമായി പൊതു പ്രവർത്തനരംഗത്ത് സഹകരിച്ചു പ്രവർത്തിക്കുകയും പല പ്രദേശങ്ങളും സന്ദർശിച്ച് സ്വാതന്ത്ര്യസമരത്തിനു ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു
അവലംബം
തിരുത്തുക- ↑ textsThe Mapilla Rebellion: 1921-1922. p. 3. Retrieved 6 ജനുവരി 2020.
- ↑ textsThe Mapilla Rebellion: 1921-1922. p. 2. Retrieved 6 ജനുവരി 2020.