ജോർദാൻ രാജ്ഞിമാരിൽ ഒരാളും ജോർദാനിലെ ഹുസൈൻ രാജാവിന്റെ മൂന്നാമത്തെ ഭാര്യയുമായിരുന്നു അലിയാ ബഹാഹുദ്ദീൻ ഥൗഖാൻ - Alia Baha ud-din Toukan (അറബി: علياء بھاء الدين طوقان) (25) എന്ന അലിയാ അൽ ഹുസൈൻ. 1972ൽ വിവാഹിതയായ ഇവർ 1977ൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു. ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെ ഇന്റർനാഷണൽ എയർപോർട്ട് ഇവരുടെ പേരിലാണ്.

അലിയാ
Queen consort of Jordan
Tenure 24 December 1972 – 9 February 1977
ജീവിതപങ്കാളി Hussein of Jordan
(m. 1972–77; her death)
മക്കൾ
Princess Haya
Prince Ali
രാജവംശം Hashemite (by marriage)
പിതാവ് Sayyid Baha ud-din Toukan
മാതാവ് Hanan Hashim

ജീവിത പശ്ചാതലം തിരുത്തുക

സയ്യിദ് ബഹാഹുദ്ദീൻ ഥൗഖാന്റെയും ഹനാൻ ഹാശ്മിയുടെയും മകളായി 1948 ഡിസംബർ 25ന് ഈജിപ്തിലെ കെയ്‌റോയിൽ ജനിച്ചു[1]. ബ്രിട്ടൺ, ഇറ്റലി, തുർക്കി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ ജോർദാൻ സ്ഥാനപതിയായിരുന്നു അലിയായുടെ പിതാവ്. ഫലസ്തീനിലെ നാബ്‌ലസ് സ്വദേശിയായ അദ്ദേഹം ജോർദാനിലെ അമ്മാനിനടുത്തുള്ള സാൽടിൽ സ്ഥിരതാമസമാക്കുകയായിരുന്നു[2]. ജോർദാന്റെ ഭരണഘടന എഴുതുന്നതിൽ രാജാവായിരുന്ന അബ്ദുള്ള ഒന്നാമനെ സഹായിച്ചിരുന്നു ഇദ്ദേഹം. കൂടാതെ അമേരിക്കയിലേക്കുള്ള ജോർദാന്റെ ആദ്യത്തെ അംബാസഡറായയും സേവനമനുഷ്ടിച്ചിട്ടുണ്ട്. പിതാവിന്റെ നയതന്ത്ര യാത്രകൾക്കിടെ ഈജിപ്റ്റ്, തുർക്കി, ലണ്ടൻ, അമേരിക്ക, റോം എന്നിവിടങ്ങളിൽ ജീവിച്ചു. ലണ്ടനിലെ ചർച്ച് സ്‌കൂളിലാണ് ഇളയ സഹാദരൻ അബ്ദുള്ളയും അലിയയും പ്രാഥമിക വിദ്യാഭ്യാസസം പൂർത്തിയാക്കിയത്. ചിക്കാഗോയിലെ ലൊയോള സർവ്വകലാശാലയിലെ റോം സെന്റർ ഓഫ് ലിബറൽ ആർട്‌സിൽ വിദ്യാഭ്യാസം നേടി. ന്യുയോർക്കിലെ ഹൻടർ കോളേജിൽ നിന്ന് സോഷ്യൽ സൈക്കോളജിയോടു കൂടിയ രാഷ്ട്രമീമാംസയിൽ ബിരുദം നേടി. എഴുത്തിലും സ്‌പോർടിസിലും തൽപരയായിരുന്നു.

കുടുംബം തിരുത്തുക

 
അലിയാ രാജ്ഞിയും (ഇടത്) ഹുസൈൻ രാജാവും അമേരിക്കൻ പ്രസിഡന്റായിരുന്ന ജെറാൾഡ് ഫോർഡിനും ഭാര്യ ബെറ്റി ഫോർഡിനുമെപ്പം, 1976 മാർച്ച് 30ന് നടന്ന അത്താഴ വിരുന്നിന് ശേഷം.

1972 ഡിസംബർ 24ന് സ്വകാര്യ ചടങ്ങിൽ വെച്ച് അലിയയുടെ ഹുസൈൻ രാജാവുമായുള്ള വിവാഹം നടന്നു. ഇതോടെ, അലിയാ അൽ ഹുസൈൻ രാജ്ഞിയയായി അറിയപ്പെട്ടു. രണ്ടു മക്കളുണ്ട്. ഹയാ രാജകുമാരിയും അലി രാജകുമാരനും. കൂടാതെ, അഞ്ചു വയസ്സുകാരനായ അബിർ എന്ന ഒരു ഫലസ്തീനി ബാലികയെ ഇവർ ദത്തെടുത്തു വളർത്തിയിരുന്നു. അമ്മാൻ എയർപോർട്ടിന് സമീപത്തെ ഫലസ്ഥീനി അഭയാർത്ഥി ക്യാംപിൽ നടന്ന വിമാന അപകടത്തിൽ മാതാവ് മരണപ്പെട്ട കുട്ടിയായിരുന്നു അബിർ.

അവലംബം തിരുത്തുക

  1. "Jordan remembers Queen Alia". Jordan Times. Retrieved 2 May 2016.
  2. Death of a King; Cautious King Took Risks In Straddling Two Worlds Judith Miller, The New York Times, 8 February 1999
"https://ml.wikipedia.org/w/index.php?title=അലിയാ_അൽ_ഹുസൈൻ&oldid=2584578" എന്ന താളിൽനിന്ന് ശേഖരിച്ചത്