1867 മാർച്ച് 30 ന് അലാസ്ക ഭൂവിഭാഗം അമേരിക്കൻ ഐക്യനാടുകൾ 7.2 മില്യൺ യു.എസ്. ഡോളറിന് റഷ്യയിൽ നിന്ന് വിലയ്ക്കു വാങ്ങി. ഈ എഗ്രിമെന്റിൽ യു.എസ് സെനറ്റിന്റെ അംഗീകാരത്തോടെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ ഒപ്പുവച്ചു.

The U.S. 7.2 million USD check used to pay for Alaska (Roughly 12 Billion USD today).

അവിടെ ജീവിക്കാനുള്ള പ്രയാസങ്ങൾ, പ്രകൃതി വിഭവങ്ങളുടെ പ്രത്യക്ഷമായ അഭാവം (പിൽക്കാലത്ത് 1896 ൽ ഇവിടെ സ്വർണ്ണം കണ്ടെത്തി), ബ്രിട്ടനുമായുള്ള ഒരു യുദ്ധമുണ്ടായാൽ എളുപ്പത്തിൽ പിടിച്ചെടുക്കപ്പെടുമെന്നുള്ള ഭയം എന്നിവയാൽ തങ്ങളുടെ അലാസ്കൻ ഭൂപ്രദേശം വിൽക്കാൻ റഷ്യ ആഗ്രഹിച്ചിരുന്നു. ഈ പ്രദേശത്തെ റഷ്യയുടെ പ്രാഥമിക പ്രവർത്തനങ്ങളിൽ രോമ വ്യവസായവും തദ്ദേശീയ ജനതയ്ക്കിടയിലെ മിഷണറി പ്രവർത്തനങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ പുതിയ പ്രദേശം വാങ്ങിയതോടെ ഏകദേശം 586,412 ചതുരശ്ര മൈൽ (1,518,800 ചതുരശ്ര കിലോമീറ്റർ) പുതിയ ഭൂപ്രദേശം അമേരിക്കൻ ഐക്യനാടുകളോടു കൂട്ടിച്ചേർക്കപ്പെട്ടു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അലാസ്കയുടെ_വില്പന&oldid=3405894" എന്ന താളിൽനിന്ന് ശേഖരിച്ചത്