അലന ഹാർപർ (നവംബർ 6, 1904 - നവംബർ 3, 1992) ഒരു ഇംഗ്ലീഷ് രചയിതാവ് ആയിരുന്നു.[2][1]1948-ൽ പുറത്തിറങ്ങിയ ആത്മകഥയിലൂടെയും, ജേർണൽ എക്സ്ചേഞ്ചെസ് (English: Exchanges) സ്ഥാപകയായും അവർ അറിയപ്പെടുന്നു.

അലന ഹാർപർ
ജനനം(1904-11-06)6 നവംബർ 1904
Brighton, United Kingdom[1]
മരണം3 നവംബർ 1992(1992-11-03) (പ്രായം 87)
തൊഴിൽAuthor
ദേശീയതBritish

ജീവചരിത്രം

തിരുത്തുക

പ്രബലമായ ഒരു കുടുംബത്തിൽ നിന്ന് വന്ന ഹാർപർ എഞ്ചിനീയറിങ് കോൺട്രാക്ടറായ പിതാവിനോടൊപ്പം അദ്ദേഹത്തിൻറെ തൊഴിലിൻറെ ഭാഗമായി വളരെയധികം യാത്രചെയ്തു.[3]ഹാർപർ ഫ്രാൻസിലേയ്ക്ക് പോകുകയും അവിടെ ജേർണൽ എക്സ്ചേഞ്ചെസ് എന്ന പ്രസിദ്ധീകരണം തുടങ്ങുകയും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ആയ നിരവധി എഴുത്തുകാരെ ഉൾക്കൊള്ളിച്ചുകൊണ്ട് പരസ്പരം പ്രേക്ഷകരുമായി ഇടപഴകുന്നതിനുള്ള അവസരം നല്കി. ഡബ്ല്യൂ എച്ച്. ഓഡൻ, ടി. എ. എലിയറ്റ്, വിർജിനിയ വുൾഫ് തുടങ്ങിയ ഫ്രഞ്ച് എഴുത്തുകാരെ അവർ പരിചയപ്പെടുത്തി.[1][4]

രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ ഹാർപർ റോബർട്ട് സ്റ്റാറ്റ്ലെൻഡറെ വിവാഹം കഴിച്ചു. ദമ്പതികൾ വേർപിരിയുന്നതിനുമുമ്പ് അമേരിക്കയിലേക്ക് താമസം മാറുകയും അതിനുശേഷം ഫ്രാൻസിലേക്ക് തിരിച്ചു വരികയും ചെയ്തു. ലണ്ടനിലെ പല സ്ഥലങ്ങളിലും ശിഷ്ടകാലം അവർ താമസിച്ചിരുന്നു.[1] കവി ബ്രയാൻ ഹോവാർഡുമായി അവർ ചങ്ങാത്തത്തിലേർപ്പെട്ടിരുന്നു. ബ്രയാൻ ഹൊവാർഡിന്റെ[2] മാരി-ജാക്വലിൻ ലാൻകാസ്റ്റർ ജീവചരിത്രത്തിന് സംഭവ വിവരണ കഥകൾ സംഭാവനയായി നൽകിയിരുന്നു. എന്നിരുന്നാലും, ഹാർപർ അദ്ദേഹത്തെ "പരാജയം" എന്നു വിളിക്കാൻ വിസമ്മതിച്ചു. സ്വവർഗാനുരാഗത്തെക്കുറിച്ച് ലാൻകാസ്റ്റർ കണ്ട പ്രാധാന്യം, അദ്ദേഹത്തിന്റെ "രോഗാവസ്ഥ"യായി അവർ കണക്കാക്കുന്നു. അതിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം ഇല്ലെന്ന് അവർ വ്യക്തമാക്കുന്നു.[2]

1948-ൽ ഹാർപ്പർ ഒരു ആത്മകഥ പ്രസിദ്ധപ്പെടുത്തി.[3][5]ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഹാരി റെൻസാം സെന്ററിൽ അവരുടെ രചനകൾ ശേഖരിച്ചു.[1]1992 നവംബർ 3 ന് 88-ാം ജന്മദിനത്തിനു മുൻപാണ് ഹാർപ്പർ മരിച്ചത്.[5]

പ്രവർത്തനങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 "Allanah Harper: An Inventory of Her Papers at the Harry Ransom Humanities Research Center". Harry Ramson Center, University of Texas at Austin. Retrieved 7 March 2018.
  2. 2.0 2.1 2.2 Lancaster, Marie-Jaqueline (22 December 1992). "Obituary: Allanah Harper". The Independent. Retrieved 7 March 2018.
  3. 3.0 3.1 Zwart, Elizabeth Clarkson (15 February 1948). "The Year's Most Charming Book?". The Des Moines Register. p. 37. Retrieved 7 March 2018 – via Newspapers.com. {{cite news}}: Cite has empty unknown parameter: |dead-url= (help)
  4. "Editor". The Los Angeles Times. 22 February 1948. p. 48. Retrieved 7 March 2018 – via Newspapers.com. {{cite news}}: Cite has empty unknown parameter: |dead-url= (help)
  5. 5.0 5.1 Taylor, D J (2010). Bright Young People: The Rise and Fall of a Generation 1918–1940. Random House. p. 19. Retrieved 19 January 2018.
"https://ml.wikipedia.org/w/index.php?title=അലന_ഹാർപർ&oldid=3135797" എന്ന താളിൽനിന്ന് ശേഖരിച്ചത്