പ്രമുഖ ഭാരതീയ ശിൽപ്പിയും അദ്ധ്യാപകനുമാണ് അലക്സ് മാത്യു (ജനനം:). ചിത്രകാരൻ കെ.പി. കൃഷ്ണകുമാറിന്റെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചിരുന്ന റാഡിക്കൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.[1]

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്, ബറോഡ എം.എസ് സർവകലാശാല, എച്ച്.എഫ്.ബി.കെ, ബർലിൻ എന്നിവടങ്ങളിലായി കലാ പഠനം പൂർത്തിയാക്കി. തൃശൂരിലെ ശക്തൻ തമ്പുരാൻ സ്മാരകത്തിലെ ശിൽപ്പം ഇദ്ദേഹത്തിന്റേതാണ്. ബറോഡ എം.എസ്. സർവകലാശാലയിലും തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലും അദ്ധ്യാപകനായിരുന്നു. ഇപ്പോൾ എസ്.എൻ. സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ്, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ അദ്ധ്യാപകനാണ്.[2]

പ്രദർശനങ്ങൾ തിരുത്തുക

  • റാഡിക്കൽ ഗ്രൂപ്പിന്റെ "ക്വസ്റ്റ്യൻസ് ആൻഡ് ഡയലോഗ്" 1986
  • സമകാലീന ഇന്ത്യൻ കലയുടെ 100 വർഷങ്ങൾ - നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട് 1994 (ഗീത കപൂർ ക്യൂറേറ്റ് ചെയ്തത്)
  • എൻ.എൻ. റിംസൺ. ജസ്റ്റിൻ പൊന്മണി എന്നിവരുമൊത്ത് ഗ്രൂപ്പ് പ്രദർശനം (ബോംബെ ആർട് ഗ്യാലറി)
  • ഡബിൾ എൻഡേഴ്സ് (ബോസ് കൃഷ്ണമചാരി ക്യൂറേറ്റ് ചെയ്തത്)
  • ഇന്റർനാഷണൽ ആർടിസ്റ്റ്സ് ക്യാംപ് (കൊസാവോ)2005

കൊച്ചി-മുസിരിസ് ബിനാലെയിൽ തിരുത്തുക

കൊച്ചി-മുസിരിസ് ബിനാലെയിൽ പെപ്പർഹൗസിന്റെ നടുത്തളത്തിൽ കൂറ്റൻ നങ്കൂരത്തിന്റെ ഇൻസ്റ്റളേഷൻ ഒരുക്കിയിരുന്നു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-21. Retrieved 2013-01-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-08. Retrieved 2013-01-04.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അലക്സ്_മാത്യു&oldid=3801221" എന്ന താളിൽനിന്ന് ശേഖരിച്ചത്