സർ അലക്സ്, ഫെർഗി എന്നീ പേരുകളിൽ അറിയപ്പെടുന്ന സർ അലക്സാണ്ടർ ചാപ്മാൻ "അലക്സ്" ഫെർഗൂസൺ മുൻ സ്കോട്ടിഷ് ഫുട്ബോൾ താരവും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജറുമായിരുന്നു.

സർ അലക്സ് ഫെർഗൂസൺ
Sir Alex Ferguson
Personal information
Full name അലക്സാണ്ടർ ചാപ്മാൻ ഫെർഗൂസൺ
Date of birth (1941-12-31) 31 ഡിസംബർ 1941  (82 വയസ്സ്)
Place of birth ഗ്ലാസ്കോ, സ്കോട്ട്‌ലന്റ്
Playing position സ്ട്രൈക്കർ
Club information
Current club മാഞ്ചസ്റ്റർ യുണൈറ്റഡ് (മാനേജർ)
Senior career*
Years Club Apps (Gls)
1957–1960 ക്വീൻസ് പാർക്ക് 31 (15)
1960–1964 സെന്റ് ജോൺസ്റ്റൺ 37 (19)
1964–1967 ഡൺഫെർമിലിൻ അത്‌ലെറ്റിക് 89 (66)
1967–1969 റേഞ്ചേഴ്സ് 41 (25)
1969–1973 ഫോൾകിർക് 95 (36)
1973–1974 എയ്ർ യുണൈറ്റഡ് 24 (9)
Total 317 (170)
Teams managed
1974 ഈസ്റ്റ് സ്റ്റിർലിങ്ഷയർ
1974–1978 സെന്റ് മിറൻ
1978–1986 അബർഡീൻ
1985–1986 സ്കോട്ട്‌ലന്റ്
1986– മാഞ്ചസ്റ്റർ യുണൈറ്റഡ്
  • Senior club appearances and goals counted for the domestic league only.
† Appearances (Goals).

സ്കോട്ട്‌ലന്റിലെ ഈസ്റ്റ് സ്റ്റിർളിങ്ഷയറും സെന്റ് മിറനുമാണ് ഇദ്ദേഹം ആദ്യകാലത്ത് കൈകാര്യം ചെയ്ത് ക്ലബ്ബുകൾ. അതിനുശേഷം എട്ട് വർഷക്കാലം അബർഡീൻ ക്ലബ്ബിന്റെ മാനേജറായി പ്രവർത്തിക്കുക്കയും കാര്യമായ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. ജോക്ക് സ്റ്റീനിന്റെ മരണത്തേത്തുടർന്ന് ചുരുങ്ങിയ സമയത്തേക്ക് സ്കോട്ട്‌ലന്റ് ദേശീയ ടീമിന്റെ പരിശീലകനായി.

1986 നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജറായി സ്ഥാനമേറ്റു. 24 വർഷമായി ആ സ്ഥാനത്ത് തുടരുന്ന ഇദ്ദേഹം 2010 ഡിസംബർ 19-ന് സർ മാറ്റ് ബുസ്ബിയെ മറികടന്ന് ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം മാനേജറായ വ്യക്തി എന്ന പദവി സ്വന്തമാക്കി. ഈ കാലയളവിൽ പല പുരസ്കാരങ്ങളും ഇദ്ദേഹം നേടി. ബ്രിട്ടിഷ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം തവണ "മാനേജർ ഓഫ് ദ ഇയർ" പുരസ്കാരം നേടിയതും ഇതിലുൾപ്പെടുന്നു. 11 പ്രീമിയർ ലീഗ്, 5 എഫ്.എ. കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യൻസ് ലീഗ് എന്നിവ അലക്സ് ഫെർഗൂസന്റെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടി.

ഫുട്ബോളിനു നൽകിയ സംഭാവനകളെ മാനിച്ച് 1999-ൽ രാജ്യം ഇദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു. "ഫ്രീഡം ഓഫ് സിറ്റി ഓഫ് അബർഡീൻ" പദവിയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=അലക്സ്_ഫെർഗൂസൺ&oldid=3568467" എന്ന താളിൽനിന്ന് ശേഖരിച്ചത്