അലക്സാണ്ടർ പൂന്തോട്ടം
റഷ്യയിലെ ആദ്യത്തെ പൊതു പാർക്കുകളിലൊന്നാണ് അലക്സാണ്ടർ പൂന്തോട്ടം (Russian: Александровский сад). 865മീറ്റർ (2,838 അടി) നീളത്തിൽ ക്രെംലിൻ മതിലിനോട് ചേർന്ന് ഈ പൂന്തോട്ടം വ്യാപിച്ചുകിടക്കുന്നു. മോസ്കോ മനേജ് കെട്ടിടത്തിനും ക്രെംലിനും ഇടയിലായാണ് അലക്സാണ്ടർ പൂന്തോട്ടം സ്ഥിതിചെയ്യുന്നത്. ഇത് മൂന്ന് വ്യത്യസ്ത പൂന്തോട്ടങ്ങൾ കൂടിച്ചേർന്നതാണ്.
അലക്സാണ്ടർ പൂന്തോട്ടം Александровский сад | |
---|---|
തരം | Urban park |
Created | 1823 |
Status | Open all year |
ചരിത്രം
തിരുത്തുകനാപോളോണിക് യുദ്ധങ്ങൾക്ക് ശേഷം സാർ അലക്സാണ്ടർ ഒന്നാമൻ ആർക്കിടെക്റ്റ് ഒസിപ് ബോവിനോട് ഫ്രെഞ്ചുകാർ നശിപ്പിച്ച നഗരത്തിന്റെ വിവിധ ഭാഗങ്ങൾ പുനർ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. നെഗ്ലിന്നയ നദിയുടെ തീരത്ത് ബോവ് പുതിയ പൂന്തോട്ടത്തിന്റെ രൂപരേഖ 1819-1923 ൽ ഉണ്ടാക്കി. പിന്നീട് നദിയെ ഭൂമിക്കടിയിലൂടെ തിരിച്ചുവിട്ടു.
രൂപരേഖ
തിരുത്തുകമുകളിലെ പൂന്തോട്ടം
തിരുത്തുകപ്രവേശനകവാടത്തിൽ തന്നെ ഒരു അജ്ഞാതനായ പട്ടാളക്കാരന്റെ ശവകുടീരവും ലെനിൻഗ്രാന്റിലെ ഫീൽഡ് ഓഫ് മാർസിൽ നിന്നും കൊണ്ടുവന്ന കെടാവിളക്കും സ്ഥിതിചെയ്യുന്നു. 1967 ൽ നിർമ്മിച്ച ഈ ശവകുടീരത്തിൽ ഗ്രേറ്റ് പേട്രിയോട്ടിക് യുദ്ധത്തിൽ ലെനിൻ ഗ്രാഡ്സ്ക്കോ ഷോസ്സിലെ 41-ാം കിലോമീറ്റർ മാർക്കിൽ മരിച്ചുവീണ യോദ്ധാവിന്റെ ശരീരം അടക്കം ചെയ്തിരിക്കുന്നു. നെപ്പോളിയനെതിരേ റഷ്യക്കാർ നേടിയ വിജയത്തിന്റെ കഥകൾ പറയുന്ന തരത്തിലാണ് ഈ പൂന്തോട്ടത്തിന്റെ പച്ചിരുമ്പ് ഗേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ കല്ലുകളെല്ലാം ഫ്രെഞ്ച് അധിനിവേശത്തിൽ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തതാണ്.
റോമനോവ് രാജവംശത്തിന്റെ ടെർസെന്ററി ആഘോഷങ്ങൾക്ക് ശേഷം 10 ജൂലായ് 1914 ൽ ഇവിടത്തെ ഗ്രോട്ടോക്ക് മുന്നിൽ ഒരു കീർത്തിസ്തംഭം നിർമ്മിച്ചിട്ടുണ്ട്. ഫിൻലാന്റിൽ നിന്നും കൊണ്ടുവന്ന ഗ്രാനൈറ്റ് കൊണ്ടാണ് ഈ കീർത്തിസ്തംഭം നിർമ്മിച്ചിട്ടുള്ളത്. ഇവയിൽ റൊമനോവ് രാജവംശത്തിലെ എല്ലാ സാർ മാരുടെയും പേര് ആലേഖനം ചെയ്തിരിക്കുന്നു.
ഈ പൂന്തോട്ടത്തിന്റെ വടക്ക് ഭാഗം മനേജ് ചത്വരത്തിലെ വലിയ ഭൂഗർഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ വളരെ അടുത്താണ്.
മദ്ധ്യത്തിലെ പൂന്തോട്ടം
തിരുത്തുകമോസ്കോ ക്രെംലിനിലെ കുടാഫ്യ കെട്ടിടമാണ് മദ്ധ്യപൂന്തോട്ടത്തിലെ പ്രധാന ആകർഷണം. മോസ്കോ മെട്രോയുടെ എതിർവശത്തുനിന്ന ഈ പൂന്തോട്ടത്തിലേക്ക് നേരിട്ടുള്ള ഒരു പ്രവേശനകവാടമുണ്ട്.
താഴത്തെ പൂന്തോട്ടം
തിരുത്തുകതാഴത്തെ പൂന്തോട്ടം ബൊറോവിട്സ്കയ മാളികയിലേക്കുള്ള റോഡുവരെ നീണ്ടുകിടക്കുന്നു. 1823 ലാണ് ഈ പൂന്തോട്ടം നിർമ്മിച്ചത്. ക്രെംലിനിലേക്കുള്ള വാഹനപ്രവേശന കവാടം ഇവിടെയാണ്.
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- Alexandrovsky Garden, Moscow എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)