അലക്സാണ്ട്ര ഗിലാനി
ഒരു ഇറ്റാലിയൻ ശാസ്ത്രജ്ഞയായിരുന്നു അലക്സാണ്ട്ര ഗിലാനി. ശരീരശാസ്ത്രത്തിലും (anatomy) രോഗനിദാനശാസ്ത്രത്തിലും (pathology) പ്രവർത്തിക്കുന്ന ചരിത്രാധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വനിതയാണിവർ.[1] ഗിലാനിയെക്കുറിച്ച് തെളിവുകൾ നൽകുന്ന ചരിത്രരേഖകൾ വളരെ കുറവാണ്. അലക്സാണ്ട്ര കെട്ടുകഥകളിലുള്ളതാണെന്നാണ് ഇന്ന് പരിഗണിക്കുന്നത്. അലക്സാണ്ട്രോ മാഖിയവെല്ലി (1693-1766)യുടെ കണ്ടുപിടിത്തമാണ് ഈ കെട്ടുകഥയെന്നും പറയപ്പെടുന്നു.[2] അക്കാലത്ത് അനാട്ടമിയെക്കുറിച്ച് അറിയാമായിരുന്ന ഒരു വനിതയുടെ അക്കാലത്തെ മതപരമായ വികാരങ്ങളും മറ്റും കണക്കിലെടുത്ത് അവരുടെ പ്രവർത്തനങ്ങൾ പുറത്തറിയപ്പെടാതെ മാറ്റിയിരിക്കാം എന്നും ചിലർ വിശ്വസിക്കുന്നു. [3]
അലക്സാണ്ട്ര ഗിലാനി | |
---|---|
ജനനം | 1307 |
മരണം | 26 മാർച്ച് 1326 |
ദേശീയത | ഇറ്റലി |
അറിയപ്പെടുന്നത് | ശരീരശാസ്ത്രം (anatomy) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ശരീരശാസ്ത്രജ്ഞ (anatomist) |
ജീവചരിത്രം
തിരുത്തുക1307-ൽ ഇറ്റാലിയൻ പ്രവിശ്യയിലെ എമിലിയ റൊമാഗ്നയിൽ പെർസികെറ്റോയിലെ സാൻഗിയോവന്നിയിലാണ് അലക്സാണ്ട്ര ജനിച്ചത്. കാലക്രമമനുസരിച്ചുള്ള സംഭവ രേഖാചരിത്രം സൂചിപ്പിക്കുന്നത് അവളുടെ 19-ാമത്തെ വയസ്സിൽ മുറിവ് സെപ്റ്റിക് ആയ കാരണത്താൽ 1326-ൽ ഗിലാനി മരിച്ചിരിക്കാം.[4] പാശ്ചാത്യലോകം ആദ്യത്തെ വനിതാ അനാട്ടോമിസറ്റ് ആയി അലക്സാണ്ട്ര ഗിലാനിയെ ആഘോഷിക്കപ്പെടുന്നു. ബ്രില്ലിയന്റ് പ്രോസെക്ടർ ആയി ഗിലാനിയെ അംഗീകരിക്കുകയും ചെയ്യുന്നു. ബൊലോഗ്ന സർവ്വകലാശാലയുടെ മെഡിക്കൽ സ്ക്കൂളിലെ ലോകം അറിയപ്പെടുന്ന പ്രൊഫസർ ആയ മോൻടിനോ ഡെ ലിയുസിയുടെ അസിസ്റ്റന്റ് സർജനായി പ്രവർത്തിച്ചിരുന്നു. 1316 -ൽ മോഡേൺ അനാട്ടമിയുടെ പിതാവ് എന്ന് പറയപ്പെടുന്ന മോൻടിനോ ഡെ ലിയുസി പ്രസിദ്ധീകരിച്ച സെമിനൽ ടെക്സ്റ്റിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. [5]
അവലംബം
തിരുത്തുക- ↑ Oakes, Elizabeth H. (2007). Encyclopedia of world scientists (Rev. ed.). New York: Facts on File. ISBN 1438118821.
- ↑ Anthony Grafton , Forgers and Critics: Creativity and Duplicity in Western Scholarship , 1990 Note 5 on p. 138
- ↑ Quick, Barbara. "Alessandra in History". A Golden Web. Retrieved 25 July 2013.
- ↑ Oakes, Elizabeth H. (2007). Encyclopedia of world scientists (Rev. ed.). New York: Facts on File. ISBN 1438118821.
- ↑ Quick, Barbara. "Alessandra in History". A Golden Web. Archived from the original on 2011-06-25. Retrieved 25 July 2013.